Saturday December 10, 2016
Latest Updates

അടിമപ്പണിയ്ക്കായി അയര്‍ലണ്ടിലേയ്ക്ക് മനുഷ്യക്കടത്ത്:സര്‍ക്കാരുകള്‍ നടപടിയ്ക്ക് 

അടിമപ്പണിയ്ക്കായി അയര്‍ലണ്ടിലേയ്ക്ക് മനുഷ്യക്കടത്ത്:സര്‍ക്കാരുകള്‍ നടപടിയ്ക്ക് 

ബെല്‍ഫാസ്റ്റ്:അയര്‍ലണ്ടിലും നോര്‍ത്തേന്‍ അയര്‍ലണ്ടിലും അടിമജോലിയ്ക്ക് സമാനമായ അവസ്ഥയില്‍ ജോലിയെടുപ്പിക്കുന്ന ഒട്ടേറെ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ടുകള്‍.

നോര്‍ത്തേന്‍ അയര്‍ലണ്ടിന്റെ പല ഭാഗങ്ങളിലും കിഴക്കന്‍ യൂറോപ്പില്‍ നിന്നും ഇംഗ്ലീഷ് ഭാഷ അറിയാത്ത സ്ത്രീകളെയും പുരുഷന്‍മാരെയും കൊണ്ട് വന്ന് തൊഴില്‍ ചൂഷണത്തിനു വിധേയമാക്കുന്നതായി പൊലീസ് കണ്ടെത്തി.അര്‍മാഗിന് അടുത്തുള്ള ന്യുഹാമില്‍റ്റന്‍ ഗ്രാമത്തില്‍ പോലിസ് നടത്തിയ റെയിഡില്‍ കാര്‍ഷിക മേഖലയില്‍ അടിമപ്പണി തുല്യമായി ജോലി ചെയ്യിക്കാന്‍ കൊണ്ട് വന്നു രഹസ്യമായി താമസിപ്പിച്ചിരുന്ന നിരവധി പേരെ രക്ഷപ്പെടുത്തി.ഇടനിലക്കാര്‍ മുഖേനയാണ് ഇവര്‍ ഇവിടെ എത്തിപ്പെട്ടത് എന്നാണു പോലീസ് കരുതുന്നത്.

നിയമ മന്ത്രി ഡേവിഡ് ഫോര്‍ഡ് പോലിസ് നടപടിയെ പ്രശംസിച്ചു.നമ്മുടെ പരിഷ്‌കൃത സമൂഹത്തില്‍ അടിമ വ്യാപാരത്തിനോ അതിനു തുല്യമായ തൊഴില്‍ ചൂഷണത്തിനോ യാതൊരു സ്ഥാനവും ഇല്ല. ഇത്തരം പ്രാകൃത നടപടികള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ നിയമത്തിനു മുന്നില്‍ കൊണ്ട് വരാന്‍ ശക്തമായ നടപടികള്‍ എടുക്കും എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അയര്‍ലണ്ട് വഴിയാണ് ഇവര്‍ നോര്‍ത്തേന്‍ അയര്‍ലണ്ടില്‍ എത്തുന്നതെന്ന് കരുതപ്പെടുന്നു.അയര്‍ലണ്ടില്‍ നിയമാനുസൃത രജിസ്‌ട്രേഷന്‍ ഇല്ലാത്ത 30.000 ത്തിലധികം ജനങ്ങള്‍ താമസിക്കുന്നുള്ളതായി മന്ത്രി ഫ്രാന്‍സിസ് ഫിറ്റ്‌സ് ജരാല്‍ഡ് വെളിപ്പെടുത്തിയിരുന്നു.പാക്കിസ്ഥാന്‍,ബംഗ്ലാദേശ് തുടങ്ങിയ ഏഷ്യന്‍ രാജ്യക്കാരും ബ്രസീല്‍,അടക്കമുള്ള ചില ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരും ഇപ്പോള്‍ അയര്‍ലണ്ടില്‍ ദിനം പ്രതി എത്തി ചേരുന്നുണ്ട്.

ഇവരെ കേന്ദ്രീകരിച്ച് മയക്കു മരുന്ന് വില്പ്പനയും,അനാശാസ്യ പ്രവര്‍ത്തനങ്ങളും വര്‍ദ്ധിക്കുന്നതിനാല്‍ അയര്‍ലണ്ടില്‍ തൊഴിലില്ലായ്മ രൂക്ഷമായതിനെ തുടര്‍ന്നാണ് നിയമാനുസൃതമല്ലാതെ താമസിക്കുന്ന നിരവധി പേര്‍ ബെല്‍ഫാസ്റ്റ് അടക്കമുള്ള യൂ.കെ യിലെ പ്രദേശങ്ങളിലെയ്ക്ക് കടക്കുന്നത് എന്ന് കരുതപ്പെടുന്നു.

Scroll To Top