Sunday December 04, 2016
Latest Updates

ഐക്ക ഇന്ത്യയിലേക്കും

ഐക്ക ഇന്ത്യയിലേക്കും

വില്‍പ്പന വര്‍ദ്ധിക്കുന്നതിന്റെ ഭാഗമായി ലോകത്തെ വന്‍കിട ഫര്‍ണ്ണിച്ചര്‍, ഹോം അപ്ലയന്‍സസ് കമ്പനിയായ ഐക്ക (Ikea) ഇന്ത്യന്‍, ചൈനീസ് മാര്‍ക്കറ്റുകളിലേയ്ക്കും കടക്കുന്നു.അടുത്ത നാലു വര്‍ഷത്തിനിടെ വില്‍പ്പന 50%ഓളം വര്‍ദ്ധിപ്പിക്കുകയാണ് ഉദ്ദേശ്യം.

ചൈനയില്‍ ഇരുപതു വര്‍ഷത്തിനു മുമ്പ് ആരംഭിച്ച ഐക്കയുടെ സ്റ്റോര്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സ്റ്റോര്‍ വികസിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം. ആകെ 21 സ്റ്റോറുകളാണ് ഐക്കയ്ക്ക് ചൈനയില്‍ ഉള്ളത്. 2020ഓടെ 50 ബില്ല്യണ്‍ യൂറോയുടെ റവന്യൂ ആണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഓഗസ്റ്റ് വരെ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വില്‍പ്പന 7.1% വര്‍ദ്ധിച്ചതായും കമ്പനി അറിയിച്ചു. ചൈന, ഇന്ത്യ എന്നീ വമ്പന്‍ മാര്‍ക്കറ്റുകള്‍ തങ്ങളുടെ ബിസിനസ് വര്‍ദ്ധിപ്പിക്കുമെന്നാണ് ഐക്കയുടെ പ്രതീക്ഷ.

ഇന്ത്യയില്‍ ഐക്കയുടെ ആദ്യ സ്റ്റോര്‍ ഹൈദരാബാദില്‍ പണി പൂര്‍ത്തിയായി വരികയാണ്. മുംബൈ നഗരത്തില്‍ സ്റ്റോറിനായി സ്ഥലം ഏറ്റെടുത്ത കമ്പനി ഡല്‍ഹി, ബംഗളൂരു എന്നിവിടങ്ങളിലും സ്റ്റോര്‍ തുറക്കാന്‍ ശ്രമം നടത്തിവരികയാണ്.

Scroll To Top