Saturday December 10, 2016
Latest Updates

ഐക്കയുടെ അലമാര മരണകാരണമാകുന്നു

ഐക്കയുടെ അലമാര മരണകാരണമാകുന്നു

ഡബ്ലിന്‍:പ്രശസ്ത ഫര്‍ണ്ണിച്ചര്‍ നിര്‍മ്മാതാക്കളായ ഐക്ക, തങ്ങളുടെ 35 മില്ല്യണോളം വരുന്ന അലമാരകള്‍  തിരികെ വിളിക്കുന്നു.അമേരിക്കയിലും കാനഡയിലുമായാണ് ഇവയില്‍  കൂടുതലും വിറ്റത്. ഇത്തരം അലമാരകള്‍ മറിഞ്ഞുവീണ് ആറ് കുട്ടികള്‍ മരിച്ചതിനെത്തുടര്‍ന്നാണ് ഇവ പിന്‍വലിക്കാന്‍ കമ്പനി തീരുമാനിച്ചത്. ശരിയായ രീതിയില്‍ ഫിക്‌സ് ചെയ്യാത്ത പക്ഷം അലമാര അപകടങ്ങള്‍ക്ക് കാരണമാകുമെന്ന് ഐക്ക നോര്‍ത്ത് അമേരിക്ക പ്രസ്താവനയില്‍ പറഞ്ഞു.ലോകത്തെമ്പാടുമായി  വിറ്റ 35 മില്ല്യണ്‍ അലമാരകളും കമ്പനി തിരിച്ചെടുക്കും.

മാം (Malm) മോഡല്‍ ചെസ്റ്റ്‌സ് ആന്‍ഡ് ഡ്രെസ്സേഴ്‌സ് ആണ് യുഎസില്‍ ഏറ്റവും കൂടുതല്‍ തിരിച്ചുവിളിക്കുന്നത്. 2002നും 2016 ജൂണിനും ഇടയില്‍ നിര്‍മ്മിച്ചവയാണ് ഇവ. ഇത്തരം അലമാരകള്‍ ഉപയോഗിക്കുന്നവര്‍ ഉടന്‍ അവ തിരികെ നല്‍കണമെന്ന് കണ്‍സ്യൂമര്‍ പ്രൊഡക്ട് സേഫ്റ്റി കമ്മിഷന്‍ അറിയിച്ചു. ഇവയുടെ വില കമ്പനി തിരികെ നല്‍കും

Scroll To Top