Thursday December 08, 2016
Latest Updates

അയര്‍ലണ്ടില്‍ നിന്നും ഇസ്ലാമിക് സ്റ്റേറ്റ് റിക്രൂട്ട്‌മെന്റ് :പ്രതിയെ നാടുകടത്തുന്നത് യൂറോപ്യന്‍ കോടതി തടഞ്ഞു 

അയര്‍ലണ്ടില്‍ നിന്നും ഇസ്ലാമിക് സ്റ്റേറ്റ് റിക്രൂട്ട്‌മെന്റ് :പ്രതിയെ നാടുകടത്തുന്നത് യൂറോപ്യന്‍ കോടതി തടഞ്ഞു 

ഡബ്ലിന്‍:ഇസ്‌ളാമിക് സ്റ്റേറ്റിന് വേണ്ടി അയര്‍ലണ്ടില്‍ നിന്നും റിക്രൂട്ട് മെന്റ് നടത്തിയ വിദേശപൗരനെ നാടുകടത്താനുള്ള ഡബ്ലിന്‍ ഹൈക്കോടതിയുടെ ഉത്തരവ് യൂറോപ്യന്‍ മനുഷ്യാവകാശ കോടതി സ്റ്റേ ചെയ്തു.ഇയാളെ നാടുകടത്താനുള്ള തീരുമാനം ജനുവരി 13 വരെ നിര്‍ത്തലാക്കാനാണ് യൂറോപ്യന്‍ കോടതിയുടെ ഉത്തരവ്.
അനാരോഗ്യവും,മിഡില്‍ ഈസ്റ്റിലെ ജന്മനാട്ടിലെത്തിയാല്‍ ഇയാളുടെ ജീവന് തന്നെ ഭീഷണിയുണ്ടെന്നും കാണിച്ചു സമര്‍പ്പിച്ച ഹര്‍ജി അംഗീകരിച്ചു കൊണ്ടാണ് കോടതി ഇയാളുടെ നാടുകടത്തല്‍ നടപടികള്‍ റദ്ദ് ചെയ്തത്,

ആനാരോഗ്യം മൂലം ഇന്നലെ ഇയാള്‍ കോടതിയില്‍ ഹാജരായില്ല.ഐസിസിനു വേണ്ടി പ്രവര്‍ത്തിച്ചുവെന്ന ആരോപണം ഇയാള്‍ നിരസിക്കുകയും ചെയ്തു.

ഐസിസിന്റെ പ്രവര്‍ത്തനമടക്കം അഫ്ഗാനിസ്ഥാന്‍,സിറിയ,ഇറാഖ് എന്നി രാജ്യങ്ങളിലെ ജിഹാദില്‍ പങ്കെടുക്കാന്‍ അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള ആള്‍ക്കാരെ റിക്രൂട്ട് ചെയ്തയാളെ കഴിഞ്ഞ മാസം പിടി കൂടിയ ഉടനെ ജസ്റ്റീസ് വകുപ്പ് ഇയാളെ നാട് കടത്താന്‍ തീരുമാനിച്ചതാണ്.എന്നാല്‍ താന്‍ റിക്രൂട്ട്‌മെന്റ് പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് വാദിച്ച് ഇയാള്‍ ഡിസംബര്‍ 21 നു കോടതിയെ സമീപിച്ച് താത്കാലിക ഇഞ്ചക്ഷന്‍ ഓര്‍ഡര്‍ സമ്പാദിച്ചു.ഈ വിധിയാണ് പിന്നീട് ഡബ്ലിന്‍ കോടതി റദ്ദ് ചെയ്തത്.നാട് കടത്തല്‍ നടപടി പുരോഗമിക്കുന്നതിനിടെയാണ് ഇപ്പോള്‍ യൂറോപ്യന്‍ കോടതിയുടെ തീരുമാനം എത്തിയത്.

കഴിഞ്ഞ 15 വര്‍ഷമായി അയര്‍ലണ്ടിലെ ഭാര്യയോടൊപ്പം കഴിയുന്ന അമ്പത് വയസുകാരനായ ഇയാള്‍ മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള ആളാണെന്നു മാത്രമേ സുരക്ഷാ കാരണങ്ങളാല്‍ അധികൃതര്‍ വെളിപ്പെടുത്തിയിട്ടുള്ളൂ.അയര്‍ലണ്ടില്‍ ജനിച്ച കുഞ്ഞിന്റെ പിതാവ് എന്ന നിലയില്‍ ഇയാള്‍ക്ക് ഇവിടെ തുടരാനുള്ള അനുമതി റദ്ദ് ചെയ്താണ് ഇയാളെ നാടുകടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.എന്നാല്‍ ഈ മകനും ഭാര്യയും വര്‍ഷങ്ങളായി വിദേശത്താണ് താമസിക്കുന്നത് എന്നതിനാല്‍ പൗരത്വം തുടരാന്‍ ആവില്ലെന്നായിരുന്നു ഐറിഷ് സര്‍ക്കാര്‍ നിലപാട് 



Scroll To Top