Wednesday January 25, 2017
Latest Updates

ഐ ഫോണ്‍ വില്‍പ്പന കുറയുന്നു

ഐ ഫോണ്‍ വില്‍പ്പന കുറയുന്നു

രിത്രത്തിലാദ്യമായി ഐഫോണുകളുടെ വില്‍പ്പന ഇടിയുന്നു. 2007ല്‍ വിപണിയിലെത്തിയ ഐഫോണിന്റെ വില്‍പ്പന ഇതുവരെയുള്ള വര്‍ഷങ്ങളിലെല്ലാം മുകളിലോട്ടായിരുന്നു.

2016ലെ ആദ്യത്തെ മൂന്നു മാസത്തെ കണക്കുകള്‍ പ്രകാരം ഐഫോണ്‍ വില്‍പ്പനയില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 1 മില്ല്യണ്‍ കുറവുണ്ടായി. 2015ല്‍ ഈ സമയം 61 മില്ല്യണ്‍ ഫോണ്‍ വിറ്റപ്പോള്‍ ഈ വര്‍ഷം ഇതുവരെ വില്‍ക്കാന്‍ കഴിഞ്ഞത് 51 മില്ല്യണ്‍ മാത്രമാണ്.

അതേസമയം ഇതിനെ ഒരു തിരിച്ചടിയായി കാണാന്‍ കഴിയില്ല. വില്‍പ്പന കുറയുന്നു എങ്കിലും 51 മില്ല്യണ്‍ ഫോണുകള്‍ വില്‍ക്കുക എന്നത് ഏതൊരു കമ്പനിയും കൊതിക്കുന്ന കാര്യമാണ്. മിക്ക ഉപഭോക്താക്കളും ഐഫോണുകള്‍ വാങ്ങിക്കഴിഞ്ഞതാണ് ഇപ്പോള്‍ വില്‍പ്പന കുറയാന്‍ കാരണമായിരിക്കുന്നതെന്നും കരുതുന്നു.

Scroll To Top