Tuesday May 22, 2018
Latest Updates

പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവയ്ക്ക് ഡബ്ലിന്‍ നഗരത്തില്‍ അത്യുജ്ജ്വല വരവേല്‍പ്പ്,സഭാ പിതാവിനെ വരവേല്‍ക്കാന്‍ ജനസഹസ്രങ്ങള്‍

പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവയ്ക്ക് ഡബ്ലിന്‍ നഗരത്തില്‍ അത്യുജ്ജ്വല വരവേല്‍പ്പ്,സഭാ പിതാവിനെ വരവേല്‍ക്കാന്‍ ജനസഹസ്രങ്ങള്‍

jibഡബ്ലിന്‍:ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ് അപ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവയ്ക്ക് ഡബ്ലിന്‍ നഗരത്തില്‍ അത്യുജ്ജ്വല വരവേല്‍പ്പ്.അയര്‍ലണ്ടിലെ മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ ആഭിമുഖ്യത്തില്‍ ഡ്രംകോണ്‍ഡ്രയിലെ ക്ലോന്റ്‌ലിഫ് റോഡിലുള്ള ഹോളി ക്രോസ് കോളജ് ചാപ്പലില്‍ ഒരുക്കിയ സ്വീകരണത്തില്‍ അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.

മലങ്കരയുടെ കര്‍മ്മനിരതരായ വിശ്വാസസമൂഹത്തിന്റെ ഹൃദയത്തില്‍ സ്‌നേഹത്തിന്റെ പൊന്‍കതിര്‍ വീശിയെത്തിയ മഹായിടയനെ കാത്തു വൈകിട്ട് നാല് മണി മുതല്‍ ജനസഞ്ചയം ഡ്രംകോണ്‍ഡ്രയിലെത്തിയിരുന്നു.

സ്ഥാനമേറ്റ ശേഷം ഇതാദ്യമായി അയര്‍ലണ്ടിലെത്തിയ ബാവായെ ഡബ്ലിന്‍ വിമാനത്താവളത്തില്‍ സര്‍ക്കാര്‍ പ്രതിനിധികളും മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയിലെ വൈദീകരും ചേര്‍ന്ന് സ്വീകരിച്ചു.ഫാ.ബിജു പാറേക്കാട്ടില്‍,ഫാ.ജോബിമോന്‍ സ്‌കറിയ ,ഫാ.ജിനോ,ഡീക്കന്‍ ജോബില്‍ യോയാക്കി,ജോഷി കുര്യാക്കോസ് എന്നിവരും നിരവധി സഭാ നേതാക്കളും വിമാനത്താവളത്തില്‍ എത്തിയിട്ടുണ്ടായിരുന്നു.

തുടര്‍ന്ന് സ്വോര്‍ഡിലെ ഹോട്ടലില്‍ ഏതാനം സമയം വിശ്രമിച്ച ശേഷം ആറര മണിയോടെ ഡ്രംകോണ്‍ഡ്രയിലെത്തിയ ബാവയെ ഭക്ത ജനസമൂഹം ആഹ്‌ളാദപൂര്‍വം വരവേറ്റു.മുത്തുക്കുടകളും കത്തിച്ച മെഴുതിരികളുമായി കാത്തുനിന്ന പൈതങ്ങളെയും സഭാജനത്തെയും സ്ലീബാ ഉയര്‍ത്തി ആശീര്‍വദിച്ച സഭാ പിതാവ് വിശ്വാസിസമൂഹത്തില്‍ ആവേശം വിതറി.പള്ളിയകത്തേയ്ക്ക് ആനയിച്ച ബാവായെ അന്ത്യോഖ്യാ-മലങ്കര ബന്ധം നീണാള്‍ വാഴട്ടെയെന്ന ആവേശോജ്വലമായ മുദ്രാവാക്യങ്ങളോടെ മലങ്കരസഭയുടെ തനയര്‍ വരവേറ്റു.

തുടര്‍ന്ന് പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന ആരംഭിച്ചു.പരിശുദ്ധബാവ നല്‍കിയ സന്ദേശത്തില്‍ അയര്‍ലണ്ടിലെ സഭാമക്കളെ വന്നുകാണാന്‍ കഴിഞ്ഞതില്‍  സന്തോഷം പ്രകടിപ്പിച്ചു.പാത്രിയര്‍ക്കീസ് ബാവയെ കാണാനെത്തിയ എല്ലാ സഭാമക്കളും ബാവായുടെ കൈമുത്തി അനുഗ്രഹം തേടി.തുടര്‍ന്ന് അദ്ദേഹം സ്ലൈഹീകാശിര്‍വാദം നല്‍കി.

ഡിസംബര്‍ 1 വരെയാണ് പരിശുദ്ധ ബാവ അയര്‍ലണ്ട് സന്ദര്‍ശിക്കുന്നത്.

സിറിയയില്‍ സമാധാനം സ്ഥാപിക്കണമെന്ന അഭ്യര്‍ത്ഥനയുമായി അയര്‍ലണ്ട് സന്ദര്‍ശിക്കുന്ന സര്‍വമത സംഘത്തില്‍ അംഗമായി ഐറിഷ് സര്‍ക്കാരിന്റെ അതിഥിയായാണ് പരിശുദ്ധ പാത്രിയര്‍ക്കീസ് ബാബാ എത്തിയിരിക്കുന്നത്.

ബുധന്‍,വ്യാഴം ദിവസങ്ങളില്‍ ഐറിഷ് പാര്‍ലിമെന്റ്,ട്രിനിറ്റി കോളജ് എന്നിവടങ്ങളില്‍ പരിശുദ്ധ ബാവ പ്രഭാഷണങ്ങള്‍ നടത്തും.അക്രമത്തിന്റെയും ഭീകരവാദത്തിന്റെയും അനന്തരഫലമായി സിറിയയില്‍ കൊല്ലപ്പെട്ടവരെ അനുസ്മരിച്ചു കൊണ്ട് ഡിസംബര്‍ ഒന്നിന് ഡബ്ലിനില്‍ നടത്തുന്ന സൈലന്റ് വിജിലിലും പരിശുദ്ധ ബാവ പങ്കെടുക്കും.
ഐറിഷ് മലയാളി ന്യൂസ്  pubvaba vab abs abc4nsuba-ba1

അനുഗ്രഹ സന്നിധി: പാത്രിയര്‍ക്കീസ് ബാവായുടെ കരം മുത്താന്‍ ചെന്നപ്പോള്‍ ബാവായുടെ മടിയില്‍ കയറിയിരിക്കുന്ന കൊച്ചു ജോ(സ്വോര്‍ഡ്സ്)

അനുഗ്രഹ സന്നിധി:
പാത്രിയര്‍ക്കീസ് ബാവായുടെ കരം മുത്താന്‍ ചെന്നപ്പോള്‍ ബാവായുടെ മടിയില്‍ കയറിയിരിക്കുന്ന കൊച്ചു ജോ(സ്വോര്‍ഡ്സ്)

bk23bk2

Scroll To Top