Saturday December 10, 2016
Latest Updates

ഡബ്ലിനില്‍ മലയാളി സമൂഹം ഇഫ്താര്‍ വിരുന്നൊരുക്കി,നോമ്പ് തുറയ്ക്ക് വിളമ്പിയത് ഇന്ത്യന്‍ വിഭവങ്ങള്‍,പെരുനാള്‍ സംഗമമൊരുക്കാന്‍ കേരള കള്‍ച്ചറല്‍ സെന്റര്‍ ഒരുങ്ങുന്നു

ഡബ്ലിനില്‍ മലയാളി സമൂഹം ഇഫ്താര്‍ വിരുന്നൊരുക്കി,നോമ്പ് തുറയ്ക്ക് വിളമ്പിയത് ഇന്ത്യന്‍ വിഭവങ്ങള്‍,പെരുനാള്‍ സംഗമമൊരുക്കാന്‍ കേരള കള്‍ച്ചറല്‍ സെന്റര്‍ ഒരുങ്ങുന്നു

ഡബ്ലിന്‍ :കേരള മുസ്ലിം കള്‍ച്ചറല്‍ സെന്ററിന്റെ (KMCC ) ആഭിമുഖ്യത്തില്‍ ഡബ്ലിനിലെ പ്രധാന മുസ്ലിം പള്ളികളില്‍ ഒന്നായ സിറ്റി മോസ്‌ക്വില്‍ ഇഫ്താര്‍ സംഘടിപ്പിച്ചു.ഡബ്ലിനിലെ മലയാളികള്‍ ഏറ്റവും പ്രധാനമായി ആശ്രയിക്കുന്നതും വര്ഷങ്ങളായി വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള ആളുകള്‍ നോമ്പുതുറയ്ക്കും മറ്റും പ്രധാനമായും ഒത്തുചേരുന്നതുമായ ഒരു പള്ളിയും കൂടിയാണ് സിറ്റി മസ്ജിദ്. ift2
27 ന് തിയതി തിങ്കളാഴ്ച നടത്തിയ സംഗമത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നായി ഏകദേശം 150 ഓളം വരുന്ന വിശ്വാസികള്‍ പങ്കുചേര്‍ന്നു .വിഭവസമൃദ്ധമായ ഹൈദരാബാദി ബിരിയാണി അടക്കമുള്ള വിഭവങ്ങളായിരുന്നു നോമ്പുകാര്‍ക്കായി അന്ന് ഒരുക്കിയിരുന്നത്

അടുത്ത മാസം നടക്കുന്ന പെരുന്നാള്‍ ദിനത്തിന്റെ ഭാഗമായി പെരുന്നാള്‍ മീറ്റ് ,സ്‌പോര്‍ട്‌സ് ക്ലബ് രൂപീകരണം ,പെരുന്നാള്‍ ടൂര്‍,ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വളരെ വിപുലമായ പരിപാടികളാണ് കെഎംസിസി ആസൂത്രണം ചെയ്യുന്നത് എന്നു ഭാരവാഹികള്‍ അറിയിച്ചു.

അടുത്ത വര്‍ഷം മുതല്‍ മുഴുവന്‍ മലയാളികളെയും പങ്കെടുപ്പിച്ചു വിപുലമായ ഇഫ്താര്‍ സംഘടിപ്പിക്കാനും പദ്ധതി ഉണ്ട് .

സംഗമത്തിന് ഫര്‍ഹാന്‍,റിയാസ്,നാസിര്‍,അന്‍സാരി,ഹാഫിസ്,ഇഫ്തിക്കര്‍,അഫ്‌സല്‍,

ശുകൂര്‍,സാനുഷ്,ഡാനിഷ്,മിന്ഹാജ്,തെഹ്‌സിന്,അര്‍ഷാദ്,ലിവിങ്,ജലീല്‍,സജീര്‍,മിന്ഹാജ് ,അഫ്‌ളുമുഹ്‌സിന്‍ ,ഫവാസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി ,

Scroll To Top