Wednesday December 07, 2016
Latest Updates

അയര്‍ലണ്ടില്‍ നിന്നും യുകെയിലെത്തി പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് വര്‍ദ്ധന ഉണ്ടാകില്ല

അയര്‍ലണ്ടില്‍ നിന്നും യുകെയിലെത്തി പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് വര്‍ദ്ധന ഉണ്ടാകില്ല

ഡബ്ലിന്‍:ബ്രെക്‌സിറ്റ് സംഭവിച്ചതോടെ യുകെയിലും നോര്‍ത്തേണ്‍ അയര്‍ലണ്ടിലും പഠിക്കുന്ന ഐറിഷ് വിദ്യാര്‍ത്ഥികളുടെ ഫീസ് വര്‍ദ്ധിക്കുമെന്ന ആശങ്ക അസ്ഥാനത്താണെന്ന് അധികൃതര്‍. നിലവില്‍ യൂറോപ്യന്‍ യൂണിയന്‍ ചട്ടമനുസരിച്ചു തന്നെയാണ് യുകെയിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. വിദ്യാഭ്യാസ ലോണ്‍ എടുത്ത് പഠിക്കുന്ന യൂരോപ്യന്‍ യൂണിയനിലുള്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക്, കോഴ്‌സ് തീരുംവരെ ലോണ്‍ ലഭ്യമാക്കുമെന്ന് യുകെയിലെ സ്റ്റുഡന്റ് ലോണ്‍സ് കമ്പനിയും വ്യക്തമാക്കി. ഈ വരുന്ന ഓഗസ്റ്റ് മുതല്‍ ആരംഭിക്കാനിരിക്കുന്ന കോഴ്‌സുകള്‍ക്കും ഫീസ് വര്‍ദ്ധന ഉണ്ടായിരിക്കുന്നതല്ല. ലോണ്‍ ലഭ്യമാകുകയും ചെയ്യും.

മലയാളികള്‍ അടക്കം ബ്രിട്ടണില്‍ പഠിക്കാന്‍ പോവുന്ന നൂറുകണക്കിന് വിദ്യാര്‍ഥികള്‍ ബ്രെക്‌സിറ്റിനെ തുടര്‍ന്ന് ആശങ്കയിലായിരുന്നു.

അയര്‍ലണ്ടില്‍ പഠിക്കുന്ന യുകെ വിദ്യാര്‍ത്ഥികള്‍ക്കും ഫീസ് വര്‍ദ്ധന നേരിടേണ്ടിവരില്ലെന്ന് ഐറിഷ് യൂണിവേഴ്‌സിറ്റികള്‍ വ്യക്തമാക്കി. ഈ വര്‍ഷം ചേരാനിരിക്കുന്നവര്‍ക്കും ഇതുവരെയുള്ള യൂറോപ്യന്‍ യൂണിയന്‍ രീതി തന്നെ തുടരും.

അതേസമയം ഐറിഷ് യൂണിവേഴ്‌സിറ്റികള്‍ക്ക്, ബ്രെക്‌സിറ്റ് ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ട്രിനിറ്റി കോളജ് ഡബ്ലിന്‍ അഭിപ്രായപ്പെട്ടു.

Scroll To Top