Monday November 20, 2017
Latest Updates

IFC ഡെയിലി ഡിലൈറ്റ് കലാസന്ധ്യ സീസണ്‍ 3 വോയ്സ് ഓഫ് അയര്‍ലണ്ട് ടാലന്റ് ഹണ്ട് ഒരുക്കങ്ങളായി 

IFC ഡെയിലി  ഡിലൈറ്റ് കലാസന്ധ്യ സീസണ്‍ 3 വോയ്സ് ഓഫ് അയര്‍ലണ്ട് ടാലന്റ് ഹണ്ട് ഒരുക്കങ്ങളായി 

ഡബ്ലിന്‍:അയര്‍ലണ്ടിലെ കലാസ്‌നേഹികള്‍ക്കായി ഇന്ത്യന്‍ ഫാമിലി ക്ലബ് (IFC ) ഒരുക്കുന്ന കലാസന്ധ്യ സീസണ്‍ 3 (Powered By Daily Delight ) നവംബര്‍ 3 വെള്ളിയാഴ്ച വൈകിട്ട് 4 .30 ന് പിബിള്‍സ്ടൗണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ അരങ്ങേറും.

കലാസന്ധ്യയോടനുബന്ധിച്ചു നവംബര്‍ 2 ന് നടത്തുന്ന IFC വോയ്സ് ഓഫ് അയര്‍ലണ്ട് 2017 Talent Hunt ഓഡിഷനില്‍ പ്രശസ്ത ഗായകന്‍ ജി.വേണുഗോപാല്‍ വിധി കര്‍ത്താവാകുന്നു. അനേകം ഹിറ്റ് ഗാനങ്ങള്‍ സംഗീത പ്രേമികള്‍ക്ക് സമ്മാനിച്ച ജി. വേണുഗോപാലിന് മുന്നില്‍ പാടാനുള്ള ഈ അസുലഭമായ അവസരത്തിനായി മത്സരാര്‍ത്ഥികളില്‍ നിന്നും വമ്പിച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് .

നവംബര്‍ 2 നു വൈകിട്ട് 4 മണിക്ക് ബ്‌ളാഞ്ചസ്ടൗണ്‍ CROWN PLAZA HOTEL ല്‍ ജൂനിയര്‍ സീനിയര്‍ വിഭാഗങ്ങളിലായി നടത്തുന്ന നടത്തുന്ന ഓഡിഷനില്‍ ഗായകന്‍ ജി. വേണുഗോപാല്‍ തിരഞ്ഞെടുക്കുന്ന വിജയികള്‍ക്ക് നവംബര്‍ 3 ന് കലാസന്ധ്യയില്‍ പുരസ്‌കാരത്തോടൊപ്പം അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ പാടാനുള്ള അവസരവും ലഭിക്കും .മത്സരാര്‍ത്ഥികള്‍ക്കും അവരുടെ രക്ഷാകര്‍ത്താക്കള്‍ക്കും ഓഡിഷന്‍ കാണാന്‍ അവസരം ഉണ്ടായിരിക്കും.

Scroll To Top