Thursday December 08, 2016
Latest Updates

നിങ്ങളുടെ വിമാനയാത്ര ക്യാന്‍സലായാല്‍ എന്തൊക്കെ ചെയ്യണം ?

നിങ്ങളുടെ വിമാനയാത്ര ക്യാന്‍സലായാല്‍ എന്തൊക്കെ ചെയ്യണം ?

വധിക്കാലം ആരംഭിക്കുകയാണ്.ഇനി യാത്രകളുടെ കാലമാണ്.അയര്‍ലണ്ടിലെ മലയാളികളില്‍ അവധിക്കാലത്ത് കേരളത്തിലേയ്ക്ക് യാത്ര ചെയ്യുന്നവരുടെ എണ്ണം മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ചു കുറഞ്ഞുവരുന്നുണ്ട് എന്നാണ് ചില ട്രാവല്‍ ഏജന്റുമാരുടെ കണ്ടെത്തല്‍.അതെ സമയം അവധിക്കാലത്ത് യൂറോപ്യന്‍ രാജ്യങ്ങളടക്കമുള്ള മറ്റു രാജ്യങ്ങളിലേയ്ക്ക് യാത്ര ചെയ്യുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടാകുന്നുമുണ്ട്.
കേരളത്തിലേയ്ക്കുള്ള വിമാനങ്ങളെ സാധാരണയായി പണിമുടക്കുകളോ,സമരങ്ങളോ ബാധിച്ചു കാണാറില്ലെങ്കിലും യൂറോപ്യന്‍ രാജ്യങ്ങളിലേയ്ക്കുള്ള യാത്രകളില്‍ പണിമുടക്ക് ഭീഷണികള്‍ വിമാന യാത്രികര്‍ക്ക് ഭാരിച്ച തലവേദനയാവുകയാണ്.ഈയവസരത്തില്‍ യാത്ര ചെയ്യാനിരുന്ന വിമാനം ക്യാന്‍സലായാല്‍ നിങ്ങളുടെ അവകാശങ്ങളെന്തൊക്കെയാണെന്നറിയാമോ?നഷ്ട്ടപരിഹാരം അടക്കമുള്ള പരിഹാര മാര്‍ഗങ്ങള്‍ തേടാന്‍ അത് അറിഞ്ഞിരിക്കേണ്ടത് ആവശ്യം തന്നെ. 

വിമാനം ക്യാന്‍സല്‍ ആയാല്‍ എങ്ങനെ അറിയാം?

നിങ്ങള്‍ യാത്രചെയ്യാനിരുന്ന വിമാന കമ്പനിയുടെ വെബ്‌സൈറ്റ് പരിശോധിക്കുക.സമരങ്ങളും മറ്റും നടക്കുന്ന സാഹചര്യങ്ങളില്‍ ക്യാന്‍സല്‍ ചെയ്ത വിമാനങ്ങളുടെ വിവരങ്ങളടക്കം, സേവനത്തില്‍ നേരിട്ടേക്കാവുന്ന തടസങ്ങള്‍ അതില്‍ പോസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടാവും.

വിമാനം ക്യാന്‍സല്‍ ചെയ്യപ്പെട്ടാല്‍ എന്റെ അവകാശങ്ങള്‍ എന്തൊക്കെയാണ്?

എന്തെങ്കിലും കാരണവശാല്‍ നിങ്ങളുടെ വിമാനം ക്യാന്‍സല്‍ ചെയ്യപ്പെടുകയാണെങ്കില്‍,
മുന്‍ കൂട്ടി അറിയിച്ചാലും, ഇല്ലെങ്കിലും താഴെ പറയുന്നവയില്‍ ഏതെങ്കിലും
ഒന്ന് തിരഞ്ഞെടുക്കാന്‍ അര്‍ഹതയുണ്ട്.
1) സാധ്യമാണെങ്കില്‍ ഏത്രയും പെട്ടെന്ന് സൌജന്യമായി റീ റൂട്ട് ചെയ്യുക.
2) സാധ്യമായ മറ്റൊരു ദിവസം റീ റൂട്ട് ചെയ്യുക
3) പണം തിരിച്ചു നല്‍കുക
റീ റൂട്ടോ, റീ ഫണ്ടോ സ്വീകരിക്കുന്നതെങ്ങിനെ?
വിമാനം ക്യാന്‍സല്‍ ചെയ്യപ്പെട്ടാല്‍ ലഭ്യമായ ഓപ്ഷനുകള്‍ കമ്പനി ജീവനക്കാര്‍
യാത്രക്കാരെ അറിയിക്കും. അല്ലെങ്കില്‍ കമ്പനിയുടെ വെബ്‌സൈറ്റില്‍ നിന്നും
വിവരങ്ങള്‍ ശേഖരിക്കാം. പണം തിരികെ ലഭിക്കുന്നതിനാവശ്യമായ
നടപടിക്രമങ്ങളടക്കം ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ടാവും.
സഹായങ്ങള്‍ക്കോ, അനുബന്ധ സൗകര്യങ്ങള്‍ക്കോ അര്‍ഹതയുണ്ടോ?
വിമാനം ക്യാന്‍സല്‍ ചെയ്യപ്പെടുകയും നിങ്ങള്‍ റീ റൂട്ട് തിരഞ്ഞെടുക്കുകയും
ചെയ്യുകയാണെങ്കില്‍, താമസം, ഭക്ഷണം, യാത്ര എന്നിവയ്ക്കുള്ള സൌകര്യങ്ങള്‍
നല്‍കാന്‍ വിമാനകമ്പനികള്‍ക്ക് ബാധ്യതയുണ്ട്. മതിയായ രേഖകള്‍ സൂക്ഷിച്ചു വച്ച്
കമ്പനിയില്‍ നിന്നും പണം ഈടാക്കാം. (ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ പോലെയുള്ള
ആഢംബരങ്ങള്‍ ഒഴികെ!).
റീഫണ്ടാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ വിമാന കമ്പനികളുടെ ബാധ്യത
നിങ്ങള്‍ക്ക് പണം തിരിച്ചുനല്‍കുക എന്നതു മാത്രമായിരിക്കും.
നഷ്ട പരിഹാരത്തിന് അര്‍ഹതയുണ്ടോ?
നഷ്ട പരിഹാരത്തിനുള്ള അര്‍ഹത യാത്രയുടെ ദൈര്‍ഘ്യത്തേയും, ക്യാന്‍സല്‍
ചെയ്യാനുണ്ടായ കാരണത്തേയും ആശ്രയിച്ചിരിക്കുന്നു. 1,500 കിലോമീറ്ററില്‍
താഴെ ദൈര്‍ഘ്യമുള്ള യാത്രകള്‍ക്ക് 250 യൂറോയും, 3,500 കിലോമീറ്ററിനു
മുകളിലുള്ള യാത്രകള്‍ക്ക് 600 യൂറോയും നഷ്ടപരിഹാരമായി ലഭിക്കും.
നഷ്ടപരിഹാരത്തിനായി നിരവധി മാനദണ്ഡങ്ങളുണ്ടോ?
1. ക്യാന്‍സലേഷന് എഴു ദിവസം മുന്‍പ് വിമാന കമ്പനി  നോട്ടീസ് നല്‍കുകയും, മറ്റൊരു
വിമാനത്തില്‍ നിശ്ചയിക്കപ്പെട്ട സമയത്തിന് ഒരു മണിക്കൂര്‍ മാത്രം വൈകി യാത്ര
പുറപ്പെടുകയും, എത്തേണ്ട സമയത്തിന് രണ്ടു മണിക്കൂര്‍ മാത്രം വൈകി
എത്തിക്കുകയും ചെയ്താല്‍ വിമാന കമ്പനികള്‍ നഷ്ടപരിഹാരം നല്‍കേണ്ടതില്ല.

2. ക്യാന്‍സലേഷന് മുന്‍പ് രണ്ടാഴ്ചകള്‍ക്കുള്ളില്‍ തന്നെ നോട്ടീസ് ലഭിക്കുക.
റീറൂട്ട് ചെയ്യപെട്ട വിമാനം യതാര്‍ത്ഥ സമയത്തിന്റെ രണ്ടു മണിക്കൂര്‍ മാത്രം
വ്യത്യാസത്തില്‍ യാത്ര പുറപ്പെട്ട് നാലു മണിക്കൂര്‍ വ്യത്യാസത്തില്‍
ലക്ഷ്യസ്ഥാനത്തെത്തുക. ഈയവസരത്തിലും നഷ്ട പരിഹാരം ലഭിക്കില്ല.

3. ക്യാന്‍സലേഷന് രണ്ടാഴ്ച്ച മുന്‍പായി നോട്ടീസ് ലഭിക്കുകയും കമ്പനികള്‍ റീ
റൂട്ട്, റീഫണ്ട് സൌകര്യങ്ങള്‍ അനുവദിക്കുകയും ചെയ്താല്‍ നഷ്ടപരിഹാരം
ലഭിക്കില്ല.
NB: അടിയന്തിര സാഹചര്യങ്ങളില്‍ വിമാനം ക്യാന്‍സല്‍ ചെയ്യപ്പെട്ടാലും
നഷ്ടപരിഹാരം ലഭ്യമാകില്ല.
സമരങ്ങള്‍ അടിയന്തിര സാഹചര്യങ്ങളില്‍ പെടുമോ?
ഇത് സാഹചര്യം അനുസരിച്ചിരിക്കും. നഷ്ടപരിഹാരങ്ങള്‍ സാഹചര്യങ്ങള്‍
അടിസ്ഥാനമാകിയാണ് തീരുമാനിക്കപ്പെടുക. നിങ്ങള്‍ക്ക് നഷ്ടപരിഹാരത്തിന്
അര്‍ഹതയുണ്ടെന്ന് വിശ്വസിക്കുന്നുവെങ്കില്‍ തീര്‍ച്ചയായും മുന്‍പോട്ടു പോവുക.
നഷ്ട പരിഹാരം എങ്ങനെ നേടിയെടുക്കാം?
നഷ്ടപരിഹാരങ്ങള്‍ സാധരണയായി എയര്‍പോര്‍ട്ടുകളില്‍ വച്ച് നല്‍കാറില്ല. ആദ്യം വിമാന
കമ്പനിയുമായി ബന്ധപ്പെടുക. മറുപടി തൃപ്തികരമല്ലെങ്കില്‍ നാഷണല്‍
എന്‍ഫോഴ്‌സ്‌മെന്റ് ബോഡിയുമായി ബന്ധപ്പെടാം.
വിമാനം വൈകിയാല്‍ എന്തു ചെയ്യാനാവും?
വിമാനം അഞ്ചുമണിക്കൂറില്‍ കൂടുതല്‍ വൈകുകയും നിങ്ങള്‍ക്ക് യാത്ര സാധ്യമല്ലാതെ
വരികയുമാണെങ്കില്‍ റീഫണ്ടിന് അര്‍ഹതയുണ്ട്. 

ഹ്രസ്വദൂര യാത്രകളില്‍ രണ്ടു മണിക്കൂറും, ദീര്‍ഘദൂര യാത്രകളില്‍ നാലു മണിക്കൂറും വിമാനം വൈകുകയാണെങ്കില്‍ താമസമടക്കമുള്ള അനുബന്ധ ചിലവുക്ള്‍ക്ക് യാത്രക്കാരന് അര്‍ഹതയുണ്ട്.

നിശ്ചയിക്കപ്പെട്ട സമയത്തിന് മൂന്നു മണിക്കൂര്‍ വൈകിയാണ് വിമാനം ലാന്‍ഡ്
ചെയ്യുന്നതെങ്കില്‍ യാത്രയുടെ ദൈഘ്യമനുസരിച്ച് 250 യൂറോ മുതല്‍ 600 യൂറോ വരെ
നഷ്ടപരിഹാരമായി ലഭിക്കാന്‍ അര്‍ഹതയുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ എവിടെ ലഭ്യമാകും?
വിമാന യാത്രകളില്‍ നേരിടുന്ന തടസങ്ങളില്‍ നിങ്ങളുടെ അവകാശങ്ങളെ കുറിച്ചുള്ള
കൂടുതല്‍ വിവരങ്ങള്‍ www.flightrights.ie.  എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Scroll To Top