Monday December 05, 2016
Latest Updates

മാര്യേജ് കൌണ്‍സിലിങ്ങ് സെന്ററുകള്‍ക്കുള്ള ഫണ്ടിംഗ് വെട്ടിക്കുറച്ചു,യെസ് വോട്ടിനെ പിന്തുണയ്ക്കാത്തത് കാരണമെന്ന് ആക്ഷേപം 

മാര്യേജ് കൌണ്‍സിലിങ്ങ് സെന്ററുകള്‍ക്കുള്ള ഫണ്ടിംഗ് വെട്ടിക്കുറച്ചു,യെസ് വോട്ടിനെ പിന്തുണയ്ക്കാത്തത് കാരണമെന്ന് ആക്ഷേപം 

ഡബ്ലിന്‍:കത്തോലിക്കാ മാര്യേജ് കൌണ്‍സിലിങ്ങ് സെന്ററുകള്‍ക്ക് സര്‍ക്കാര്‍ നല്‍കി വന്നിരുന്ന ഫണ്ടിങ്ങ് വെട്ടിക്കുറച്ചു.അതേസമയം സ്വവര്‍ഗ്ഗ വിവാഹവുമായി ബന്ധപ്പെട്ട് അടുത്തിടെ നടക്കാനിരിക്കുന്ന ഹിതപരിശോധനയില്‍ സഭക്കുള്ള എതിര്‍പ്പുമായി ബന്ധപ്പെട്ടല്ല തീരുമാനമെന്ന് റ്റുല്‍സ വിശദീകരിച്ചു.

സംഘടന കഴിഞ്ഞ വര്‍ഷം സ്വീകരിച്ച 1.9 മില്യണ്‍ ഫണ്ടിങ്ങില്‍ നിന്നും 378,000 യൂറോയുടെ കുറവാണ് പ്രതീക്ഷിക്കപ്പെടുന്നത്. കത്തോലിക്കാ സഭയുടെ കീഴിലുള്ള സ്ഥാപനങ്ങളുടെ ഫണ്ടിങ്ങ് നിര്‍ത്തലാക്കുന്നതിനായുള്ള വ്യാപക പദ്ധതികളുടെ ഭാഗമാണ് നടപടിയെന്ന് എല്‍ഫിന്‍ ബിഷപ്പ് ഡോ: കെവിന്‍ ഡോറന്‍ പ്രതികരിച്ചു. വിവാഹത്തിന്റെ നിര്‍വചനം മാറ്റിമറിക്കുന്നതിനായുള്ള സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ക്കുന്നവരുടെ ഫണ്ടിങ്ങ് നിര്‍ത്തലാക്കുമെന്ന സൂചനയാണ് സര്‍ക്കാര്‍ നല്‍കുന്നതെന്നും വിമര്‍ശനം ഉയരുന്നു.

എന്നാല്‍ സംഘടന നല്‍കിവരുന്ന സേവനങ്ങളില്‍ വിവാഹത്തിനു മുന്‍പ് നല്‍കിവരുന്ന കൌണ്‍സിലിങ്ങ് ശിശു ക്ഷേമമെന്ന പ്രഖ്യാപിതലക്ഷ്യം നിറവേറ്റുന്നില്ല എന്നതാണ് കാരണമെന്ന് ചൈല്‍ഡ് ആന്‍ഡ് ഫാമിലി ഏജന്‍സി വിശദീകരിച്ചു. ദമ്പതികള്‍ക്കായുള്ള കൌണ്‍സിലിങ്ങിനു വേണ്ടിമാത്രം ശിശുക്ഷേമ ബഡ്ജറ്റിന്റെ കാല്‍ഭാഗം ചിലവഴിക്കുന്നുവെന്നാണ് കണക്കുകള്‍.

ദമ്പതികള്‍ക്കായുള്ള ഉപദേശങ്ങളും മറ്റു സേവനങ്ങളും നല്‍കുന്നതിനായി സംഘടന 55 സെന്ററുകള്‍ രാജ്യവ്യാപകമായി പ്രവര്‍ത്തിപ്പിക്കുന്നുണ്ട്.

Scroll To Top