Friday December 09, 2016
Latest Updates

ലിയോ വരേദ്കര്‍ തോറ്റു!മദ്യവില കൂട്ടില്ല! …

ലിയോ വരേദ്കര്‍ തോറ്റു!മദ്യവില കൂട്ടില്ല! …

ഡബ്ലിന്‍:മദ്യവില കൂട്ടാനുള്ള സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടി. മദ്യത്തിന്റെ മിനിമം വില കൂട്ടാനുള്ള സര്‍ക്കാരിന്റെ നീക്കത്തിനാണ് യുറോപ്യന്‍ യൂണിയന്‍ ഉന്നത കോടതി തടയിട്ടത്. തീരുമാനം നിയമപരമല്ലെന്ന് ചൂണ്ടികാട്ടിയാണ് ആരോഗ്യമന്ത്രി ലിയോ വരേദ്കറുടെ നിര്‍ദ്ദേശം യുറോപ്യന്‍ യൂണിയന്‍ കോടതി തള്ളിയത്.

യുറോപ്യന്‍ യൂണിയന്റെ ഫ്രീ ട്രേഡ് നിയമം ലംഘിക്കുന്നതും അപകടകരവുമായ രീതിയിലുമാണ് മദ്യത്തിന്റെ ഫ്‌ളോര്‍ പ്രൈസ് നിലനില്‍ക്കുന്നതെന്ന് പറഞ്ഞാണ് മദ്യത്തിന്റെ വില കൂട്ടാന്‍ തീരുമാനിച്ചതെന്ന് യൂറോപ്യന്‍ യൂണിയന്‍ കോടതിയില്‍ അഡ്വക്കേറ്റ് ജനറല്‍ വൈവ്‌സ് ബോട്ട് പറഞ്ഞത്. പൊതുജനാരോഗ്യത്തിനാണ് മുന്‍ഗണന നല്‍കിയതെന്നും നികുതി ഉള്‍പ്പടെയുള്ളവയില്‍ വര്‍ധനവുണ്ടാക്കാനാണെന്ന വാദമില്ലെന്നും അദ്ദേഹം പറഞ്ഞു. 

ഗവണ്‍മെന്റിന്റെ നിലവിലുള്ള മിനിമം യൂണിറ്റ് വില തന്നെ ഫലപ്രദമാണെന്ന് തെളിയിക്കുന്നതാണെന്നായിരുന്നു കോടതിയുടെ വിലയിരുത്തല്‍.ആരോഗ്യമന്ത്രി ലിയോ വരേദ്കര്‍ അയര്‍ലണ്ടിലെ മദ്യഉപയോഗം കുറയ്ക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് ഫ്രെബ്രുവരിയില്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് വില വര്‍ധനവ് എന്ന നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. മദ്യത്തിന് മിനിമം വിലയില്‍ നിന്ന് 1.10 യൂറോ മുതലുള്ള വര്‍ധനവിനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തിയത്.നിരക്കുകളിലെ മാറ്റം തിരുത്താനും ആദ്യം നികുതി ഒഴിവാക്കികൊണ്ടുള്ള പ്‌ളാന്‍ രൂപീകരിക്കാനും ഐറിഷ് സര്‍ക്കാരിനോട് യുറോപ്യന്‍ കോടതി ആവശ്യപ്പെട്ടു.

Scroll To Top