Tuesday December 06, 2016
Latest Updates

യു കെയുടെ ചുവടു പിടിച്ച് ഐ ഇ എല്‍ ടി എസ് ഗ്രേഡ് നിലവാരം പരിഷ്‌കരിക്കാന്‍ അയര്‍ലണ്ടും ഒരുങ്ങുന്നതായി സൂചനകള്‍

യു കെയുടെ ചുവടു പിടിച്ച് ഐ ഇ എല്‍ ടി എസ് ഗ്രേഡ് നിലവാരം പരിഷ്‌കരിക്കാന്‍ അയര്‍ലണ്ടും ഒരുങ്ങുന്നതായി സൂചനകള്‍

ബെല്‍ഫാസ്റ്റ്:യൂറോപ്യന്‍ യൂണിയനില്‍ നിന്നും വിദേശത്തു നിന്നും അപേക്ഷിക്കുന്നവര്‍ക്കുള്ള ഇന്റര്‍നാഷണല്‍ ഇംഗ്ലിഷ് ലാംഗ്വേജ് ടെസ്റ്റിങ് സിസ്റ്റം (ഐഇഎല്‍ടിഎസ്) തങ്ങള്‍ പരിഷ്‌കരിക്കുന്നതായി യൂ കെ യിലെ നഴ്‌സിങ് ആന്‍ഡ് മിഡ് വൈഫറി കൗണ്‍സില്‍ (എന്‍എംസി) അറിയിച്ചു. മികച്ച രീതിയില്‍ ഇംഗ്ലിഷ് കൈകാര്യം ചെയ്യാന് അപേക്ഷകര്‍ക്ക് കഴിയുമെന്ന് ഉറപ്പാക്കുമെങ്കിലും പരിഷ്‌കാരം കൂടുതല്‍ എളുപ്പത്തില്‍ ടെസ്റ്റ് പാസാകാന്‍ സൗകര്യമൊരുക്കും.

മുമ്പത്തെ രീതി പ്രകാരം ഇംഗ്ലിഷ് റീഡിംഗ്, ലിസണിംഗ്,സ്പീക്കിംഗ്, റൈറ്റിങ് എന്നിവ ഒരു സിറ്റിങ്ങില്‍ തന്നെ ഐഇഎല്‍ടിഎസ് ലെവല്‍ 7 പാസാകണമായിരുന്നു.

ഇപ്പോഴത്തെ പരിഷ്‌കാരമനുസരിച്ചും ഇവയെല്ലാം പാസാകണമെങ്കിലും, രണ്ട് സിറ്റിങ്ങിലായി ലെവല്‍ 7 നേടി പാസായാലും മതി. ഈ രണ്ട് ടെസ്റ്റുകളും ആറു മാസത്തിനുള്ളിലാകണം എന്ന് നിബന്ധനയുണ്ട്.എന്നാല്‍ ഓരോന്നിനും 6.5ല്‍ കുറയാതെ മാര്‍ക്ക് സ്‌കോര്‍ ചെയ്യുകയും വേണം.

ബ്രെക്‌സിറ്റിന്റെ നേട്ടവുമായാണ് യൂറോപ്പില്‍ നിന്നും വ്യത്യസ്തതമായി ഇത്തരമൊരു നിലപാട് എടുക്കാന്‍ യൂ കെ യ്ക്ക് കഴിഞ്ഞത് എന്നു പറയപ്പെടുന്നുണ്ടെങ്കിലും അയര്‍ലണ്ട് അടക്കമുള്ള ഐഇഎല്‍ടിഎസ് നിര്‍ബന്ധമുള്ള രാജ്യങ്ങളുടെ പരിഗണനയിലും ഇതേ മാറ്റത്തിന് സാധ്യതയുണ്ടായേക്കും.ഐറിഷ് നഴ്‌സിംഗ് ബോര്‍ഡ് ഇക്കാര്യം കാര്യമായി ചര്‍ച്ച ചെയ്തതായി രണ്ടു മാസം മുമ്പ് ഐറിഷ് മലയാളി റിപ്പോര്‍ട് ചെയ്തിരുന്നു.

Scroll To Top