Friday December 02, 2016
Latest Updates

ഐ ഇ എല്‍ ടി എസ് പരീക്ഷകളില്‍ ഇടനിലക്കാര്‍ വില പേശുന്നു,കേരളത്തിന് പുറത്തു പോയി വിജയം നേടുന്നവരുടെ എണ്ണം കൂടുന്നതില്‍ ദുരൂഹത

ഐ ഇ എല്‍ ടി എസ് പരീക്ഷകളില്‍ ഇടനിലക്കാര്‍ വില പേശുന്നു,കേരളത്തിന് പുറത്തു പോയി വിജയം നേടുന്നവരുടെ എണ്ണം കൂടുന്നതില്‍ ദുരൂഹത

കൊച്ചി:ഐ ഇ എല്‍ ടി എസ് പരീക്ഷകളില്‍ വിജയിപ്പിക്കാമെന്ന് പറഞ്ഞു ഉദ്യോഗാര്‍ഥികളുടെ പക്കല്‍ നിന്നും പണം തട്ടുന്ന വ്യാജ സംഘങ്ങള്‍ ഇപ്പോഴും സജീവമെന്ന് പരീക്ഷാര്‍ഥികള്‍.കേരളത്തിന്റെ പല ഭാഗങ്ങളിലും പരീക്ഷാര്‍ഥികളെ ബന്ധപ്പെട്ട് പരീക്ഷയില്‍ ജയിപ്പിക്കാമെന്നു വാഗ്ദാനം ചെയ്യുന്നവര്‍ ആവശ്യപ്പെടുന്നത് ഒരു ലക്ഷം മുതല്‍ ഏഴു ലക്ഷം രൂപ വരെയാണത്രേ.മൌരീഷ്യസ്,ശ്രീലങ്ക,മലേഷ്യ എന്നിവിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്യിച്ച് പരീക്ഷയെഴുതിയ്ക്കാം എന്നാണ് ഇവരുടെ വാഗ്ദാനം.

വിദേശരാജ്യങ്ങളില്‍ തൊഴില്‍ തേടുന്നവരുടെ ഇംഗ്ലീഷ് പരിജ്ഞാനം ഉറപ്പാക്കുന്ന ഐ.ഇ.എല്‍.ടി.എസ്. പരീക്ഷയില്‍ വിജയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി പണം തട്ടിയ കേസില്‍ മലേഷ്യന്‍ വനിതയുള്‍പ്പെടെ രണ്ടുപേരെ ഓഗസ്റ്റില്‍ കേരളാ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.മലേഷ്യ ലൊറോങ് സ്വദേശിനി ജാനറ്റ് ജയിംസ് റൊസാരിയോയും,മറ്റൊരു ബംഗളൂരു സ്വദേശിയുമാണ് അന്ന് പിടിയിലായത്. 1996ല്‍ ഒരുവര്‍ഷത്തെ സന്ദര്‍ശക വിസയില്‍ ഇന്ത്യയിലെത്തിയ ജാനറ്റ് മടങ്ങിപ്പോകാതെ കേരളത്തില്‍ താമസിച്ച് വിവിധ സ്ഥലങ്ങളില്‍ ഐ.ഇ.എല്‍.ടി.എസ്. പരിശീലന കേന്ദ്രങ്ങള്‍ നടത്തുകയായിരുന്നു.

ഇരുവര്‍ക്കുമെതിരേ വിശ്വാസവഞ്ചനയ്ക്കും സാന്പത്തിക തട്ടിപ്പിനും ജാനറ്റിനെതിരേ ഫോറിനേഴ്‌സ്ആക്ട് പ്രകാരവും കേസെടുത്തിട്ടുണ്ട്. പരീക്ഷയില്‍ വിജയിപ്പിച്ചു നല്‍കാമെന്ന് ഉറപ്പുനല്‍കി ഒരുലക്ഷം രൂപ തട്ടിയെടുത്തെന്ന കാസര്‍ഗോഡ് സ്വദേശി അജയ് ജോസഫിന്റെ പരാതിയിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ജൂലൈയിലെ പരീക്ഷയില്‍ പരാജയപ്പെട്ടതോടെയാണ് അജയ് പരാതി നല്‍കിയത്. 

9,000 രൂപ മാത്രം ഫീസുള്ള പരീക്ഷയെഴുതുന്നവരില്‍ ഒന്നിലധികം തവണ പരാജയപ്പെട്ടവരെയാണ് സംഘം തട്ടിപ്പിനിരയാക്കിയിരുന്നത്. ഒരുലക്ഷം രൂപ നല്‍കിയാല്‍ വിജയിപ്പിച്ചുനല്‍കാമെന്ന വാഗ്ദാനം വിശ്വസിച്ച് നിരവധി പേര്‍ കബളിപ്പിക്കപ്പെട്ടുവെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഒരുലക്ഷം രൂപ നല്‍കുന്നവര്‍ക്ക് പത്തുവര്‍ഷത്തെ ചോദ്യപേപ്പര്‍ നല്‍കുകയായിരുന്നു പതിവ്. വിജയിക്കാത്തവര്‍ക്കു മുന്‍കാലങ്ങളില്‍ പണം മടക്കിനല്‍കിയിരുന്നുവെന്നും അടുത്തകാലത്തുണ്ടായ സാന്പത്തിക പ്രതിസന്ധിമൂലം പരാജയപ്പെട്ടവര്‍ക്കു പണം തിരികെ നല്‍കാനായില്ലെന്നും ഇരുവരും മൊഴിനല്‍കിയിട്ടുണ്ട്.

ഇപ്പോള്‍ ഇവരുടെ തട്ടിപ്പ് ശ്രിംഘലയില്‍ തന്നെ പെട്ട മറ്റേതാനം പേരാണ് രംഗത്തുള്ളത് എന്നാണ് വിവരം. മറ്റു ചില വമ്പന്‍ തട്ടിപ്പ്കാരുടെ ഏജന്റുമാരായി പ്രവര്‍ത്തിച്ചിരുന്ന ഇവര്‍ പിടിയിലായതിനു ശേഷവും മറ്റുള്ളവരെ ഉപയോഗിച്ച് സംഘം തട്ടിപ്പ് നടത്തുന്നുണ്ടത്രേ.അതേ സമയം മറ്റു ഏഷ്യന്‍ രാജ്യങ്ങളില്‍ പോയി പരീക്ഷയെഴുതി ജയിക്കുന്ന മലയാളികളുടെ എണ്ണത്തിലുണ്ടായിട്ടുള്ള വര്‍ദ്ധനവ് ഐ ഇ എല്‍ ടി എസ് പരീക്ഷയില്‍ തട്ടിപ്പ് നടക്കുന്നുണ്ടെന്ന സംശയം ബലപ്പെടുത്തുന്നതാണെന്നും ആരോപണമുണ്ട്.

യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം നല്‍കി കൂടുതല്‍ പണം വാങ്ങി അതിനൊപ്പം ഐ ഇ എല്‍ ടി എസ് പാസാക്കാനുള്ള സഹായം ചെയ്യുന്ന ചില റിക്രൂട്ട്‌മെന്റ് ഏജന്‍സികളും ചില വിദേശമലയാളികളുടെ നേതൃത്വത്തില്‍ തന്നെ പ്രവര്‍ത്തിക്കുന്നതായാണ് പരീക്ഷാര്‍ഥികള്‍ നല്കുന്ന സൂചനകള്‍ വ്യക്തമാക്കുന്നത്.


Scroll To Top