Thursday February 23, 2017
Latest Updates

ടോണ്‍സിലൈറ്റിസ് തിരിച്ചറിയാം, പ്രതിരോധിക്കാം

ടോണ്‍സിലൈറ്റിസ് തിരിച്ചറിയാം, പ്രതിരോധിക്കാം

കുട്ടികളില്‍ സാധാരണയായി കണ്ടുവരുന്ന അസുഖമാണ് ടോണ്‍സിലൈറ്റിസ്. തൊണ്ടയിലെ ഗളഗ്രന്ഥികള്‍ക്ക് അണുബാധയും തടിപ്പും ഉണ്ടാകുന്ന അവസ്ഥയാണിത്. ഗളഗ്രന്ഥികളുടെ പ്രാഥമികദൌത്യം ശ്വാസകോശ രോഗങ്ങളില്‍ നിന്നും ശരീരത്തിന് സംരക്ഷണമേകുക എന്നതാണ്. അതിനാല്‍ തന്നെ ഇവ നീക്കം ചെയ്യുന്നത് അഭികാമ്യമല്ല. ഹോമിയോപതിയില്‍ ടോണ്‍സിലൈറ്റിസ് മരുന്നുകള്‍ ലഭ്യമാണ്.

മൂന്നുവയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളില്‍ വൈറസ് മൂലവും 3 വയസിനു മുകളില്‍ പ്രായമുള്ള കുട്ടികളില്‍ ബാക്ടീരിയ മൂലവുമാണ് സാധാരണയായി ടോണ്‍സിലൈറ്റിസ് വരുന്നത്. പുകയും പൊടിപടലവും നിറഞ്ഞ അന്തരീക്ഷം, തണുപ്പും ഈര്‍പ്പവും ഉള്ള പ്രദേശങ്ങള്‍ തുടങ്ങിയ സാഹചര്യങ്ങളില്‍ ജീവിക്കുന്നവരിലാണ് രോഗം കൂടുതലായും കണ്ടുവരുന്നത്.

തൊണ്ടയിലെ വേദന, ഒച്ചയടപ്പ്, ഗളഗ്രന്ഥികളിലെ വീക്കം, പനി, ശരീരവേദന, എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. തൊണ്ടയിലെ വേദനമൂലം കുട്ടികള്‍ ഭക്ഷണം കഴിക്കാന്‍ മടികാണിക്കുന്നതിലൂടെ കൊച്ചു കുട്ടികളില്‍ രോഗം തുടക്കത്തിലേ തിരിച്ചറിയാം.

രോഗം വന്നു കഴിഞ്ഞാല്‍ തണുത്ത ഭക്ഷണ പാനീയങ്ങള്‍ കഴിവതും ഒഴിവാക്കണം.തണുപ്പ്, ഈര്‍പ്പം മലിനീകൃതമായ അന്തരീക്ഷം എന്നീ സാഹചര്യങ്ങളില്‍ ഉളള വാസവും ഒഴിവാക്കേണ്ടതാണ്. മതിയായ വിശ്രമത്തോടെ ചെറുചൂടോടുകൂടിയ ഉപ്പുവെള്ളം തൊണ്ടയില്‍ കൊള്ളുക, ആവി പിടിക്കുക, മൃദുവായതും ചെറുചൂടുള്ളതുമായ ഭക്ഷണം കഴിക്കുക എന്നീ മാര്‍ഗങ്ങളിലൂടെ വേദനക്ക് ആശ്വാസം കണ്ടെത്താം.

 

 

Scroll To Top