Friday February 24, 2017
Latest Updates

ശ്രദ്ധിക്കാതെ പോവല്ലേ, ലൂപ്പസ് രോഗം നേരത്തേ കണ്ടറിഞ്ഞു ചികിത്സിക്കാം

ശ്രദ്ധിക്കാതെ പോവല്ലേ, ലൂപ്പസ് രോഗം നേരത്തേ കണ്ടറിഞ്ഞു ചികിത്സിക്കാം

വളരെ അപൂര്‍വമായി കണ്ടു വരുന്ന ഒന്നാണ് ലൂപ്പസ് രോഗം. അധികം ആളുകളും രോഗത്തെ കുറിച്ച് ബോധാവാന്മാരല്ലാത്തതിനാല്‍ രോഗം തിരിച്ചറിയാന്‍ വൈകുന്നുവെന്നതാണ് ചികിത്സയില്‍ നേരിടുന്ന എറ്റവും വലിയ വെല്ലുവിളി. രോഗം എങ്ങനെ എളുപ്പത്തില്‍ കണ്ടെത്താമെന്നും ചികിത്സിക്കാമെന്നും പരിശോധിക്കാം

മനുഷ്യ ശരീരത്തിലെ പ്രതിരോധ സംവിധാനങ്ങളിലെ തകരാറുമൂലം ഉണ്ടാകുന്ന ഓട്ടോ ഇമ്മ്യൂണല്‍ രോഗമാണ് സിസ്റ്റമിക് ലൂപ്പസ് എരിത്തമറ്റോസിസ് അഥവാ എസ്.എല്‍.ഇ. രോഗം. ശരീരത്തിലെ ഏതു ഭാഗത്തെയും രോഗം ബാധിക്കാം. അതുകൊണ്ടുതന്നെ രോഗലക്ഷണങ്ങളും പലതരത്തിലാകാം. എങ്കിലും പൊതുവായ ചില ലക്ഷണങ്ങള്‍ അറിഞ്ഞിരുന്നാല്‍ രോഗനിര്‍ണ്ണയം എളുപ്പമാവും.

ജനിതക കാരണങ്ങളും അതോടൊപ്പം പാരിസ്ഥിതിക ഘടകങ്ങളും കൂടിച്ചേരുന്നതിന്റെ ഫലമായാണ് പലപ്പോഴും ലൂപ്പസ് ഉണ്ടാകുന്നത് . പുരുഷന്മാരിലും കാണാറുണ്ടെങ്കിലും സ്ത്രീകളിലാണ് ലൂപ്പസ് കൂടുതലായും കണ്ടുവരുന്നത്. അമിതമായ പുകവലി, മയക്കുമരുന്നിന്റെ ഉപയോഗം എന്നിവ ലൂപ്പസ് ഉണ്ടാകാന്‍ കാരണമാവാറുണ്ട്. പ്രായവ്യത്യാസം കൂടാതെ ആര്‍ക്കും രോഗം ബാധിക്കാം.

ആരംഭഘട്ടത്തില്‍ പനി, ജലദോഷം എന്നിവയും കൂടാതെ ശരീരത്തില്‍ ചുവന്നു തിണര്‍ത്ത പാടുകളും കണ്ടുവരുന്നു. എങ്കിലും ലൂപ്പസ് രോഗത്തിന്റെ പ്രത്യേക ലക്ഷണമായി ചിലരില്‍ മുഖത്ത് മൂക്കിന്റെ ഭാഗത്തായി ചുവന്ന നിറത്തില്‍ പൂമ്പാറ്റയുടെ ആകൃതിയില്‍ ഉണ്ടാകുന്ന മാലറാഷസ് (Malar rashes) കണ്ടേക്കാം. കൂടാതെ പേശികള്‍ക്ക് കടുത്ത വേദന, തലവേദന, വിഷാദം, മാനസിക സമ്മര്‍ദം, ശ്വാസ തടസം, വിളര്‍ച്ച എന്നിവയും അനുഭവപ്പെടാം.

പ്രാരംഭ ഘട്ടത്തില്‍ ആന്റി ന്യൂക്ലിയര്‍ ആന്റിബോഡി പരിശോധന (എ.എല്‍.എ), കൂടാതെ ആന്റി ഡബിള്‍ സ്ട്രാന്‍ഡ് എന്നീ പരിശോധനകളിലൂടെ രോഗനിര്‍ണയം നടത്താം. ഒരു തവണ വന്നുകഴിഞ്ഞാല്‍ പൂര്‍ണമായി ചികിത്സിച്ചു മാറ്റാവുന്നതല്ല ലൂപ്പസ് രോഗം.

Scroll To Top