Wednesday August 15, 2018
Latest Updates

ഇന്ത്യയില്‍ നിന്നുള്ള വിദേശ നിക്ഷേപം വര്‍ദ്ധിപ്പിക്കുമെന്ന് അയര്‍ലണ്ട്

ഇന്ത്യയില്‍ നിന്നുള്ള വിദേശ നിക്ഷേപം  വര്‍ദ്ധിപ്പിക്കുമെന്ന് അയര്‍ലണ്ട്

ഡബ്ലിന്‍: ഇന്ത്യയില്‍ നിന്നുള്ള വിദേശ നിക്ഷേപം  വര്‍ദ്ധിപ്പിക്കാന്‍ അയര്‍ലണ്ട് പദ്ധതി. ഇന്ത്യ ഉള്‍പ്പെടെ സാമ്പത്തിക ശക്തിയായി വളര്‍ന്നുവരുന്ന എല്ലാ രാജ്യങ്ങളില്‍ നിന്നും വിദേശ നിക്ഷേപം ആകര്‍ഷിക്കാനുള്ള തയ്യാറെടുപ്പിലാണ് അയര്‍ലണ്ട്.ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് യൂറോപ്യന്‍  യൂണിയന്‍ മാര്‍ക്കറ്റിലേക്ക് പ്രവേശിക്കാനുള്ള ഒരു കവാടം എന്ന നിലയില്‍ അയര്‍ലണ്ടിനെ വളര്‍ത്തുക എന്ന ഉദ്ദേശത്തിലാണ് വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിനുള്ള പദ്ധതികള്‍ അയര്‍ലണ്ട് ആവിഷ്‌ക്കരിക്കുന്നത്. ഐഡിഎയുടെ നേതൃത്വത്തിലാണ് വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

2020 ഓടെ ഇന്ത്യയില്‍ നിന്നുള്ള വിദേശ നിക്ഷേപം വര്‍ദ്ധിപ്പിക്കും. ഇന്ത്യയില്‍ നിന്ന് മുംബൈ, ബാംഗ്‌ളൂര്‍ തുടങ്ങിയ വന്‍ നഗരങ്ങളിലെ കമ്പനികളെ അയര്‍ലണ്ടിലേക്ക് ആകര്‍ഷിക്കുന്നതിന് ബിസിനസ് എക്‌സിക്യൂട്ടീവുകളെ നിയമിക്കുമെന്ന് ഐഡിഎ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. വിദേശ നിക്ഷേപം ആകര്‍ഷികുന്നതിന്റെ ഭാഗമായി 30 ഓളം ഇന്ത്യന്‍ കമ്പനികള്‍ അയര്‍ലണ്ടില്‍ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. ഇതില്‍ 19 ഓളം കമ്പനികള്‍ ഐഡിഎ മുഖേനയാണ് അയര്‍ലണ്ടില്‍ എത്തിയത്.

കൂടുതല്‍ ഇന്ത്യന്‍ കമ്പനികളെ അയര്‍ലണ്ടില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ഐറിഷ് അധികൃതര്‍. അഥിതി ടെക്‌നോളജീസ്, സ്‌നോളഡ്ജ് തുടങ്ങിയ ഇന്ത്യന്‍ കമ്പനികള്‍ കഴിഞ്ഞ വര്‍ഷം അയര്‍ലണ്ടില്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.

ഈ വര്‍ഷം ആറ് ഇന്ത്യന്‍ കമ്പനികള്‍ അയര്‍ലണ്ടില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന്
പ്രതീക്ഷിക്കപ്പെടുന്നു.  ആറ് ഇന്ത്യന്‍ കമ്പനികള്‍ കൂടി അയര്‍ലണ്ടില്‍ പ്രവര്‍ത്തനം തുടങ്ങുന്നതോടെ 3,000 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും റിപ്പോര്‍ട്ടുണ്ട്. ഈ ഒഴിവുകളില്‍ യൂറോപ്യന്‍ യൂണിയന്‍ ഇതര രാജ്യങ്ങളില്‍ നിന്നുള്ള പൌരന്‍മാരെയും ജോലിക്ക് നിയമിക്കാമെന്നും ഐറിഷ് അധികൃതര്‍ അറിയിച്ചു.

എല്ലാ മേഖലയില്‍ നിന്നും വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ പദ്ധതിയുണ്ടെങ്കിലും
ലൈഫ് സയന്‍സ്, മെഡിക്കല്‍ ടെക്‌നോളജി, ഇലക്ട്രോണിക്‌സ്, സോഫ്റ്റ് വെയര്‍,
ഫിനാന്‍സ് തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്പനികള്‍ക്കാണ്
അയര്‍ലണ്ട് പ്രാധാന്യം നല്കുന്നത്. കഴിഞ്ഞ വര്‍ഷം അയര്‍ലണ്ടിലെ വിദേശ നിക്ഷേപത്തില്‍ 27 ശതമാനം ഇന്ത്യന്‍ കമ്പനികളില്‍ നിന്നായിരുന്നു. 

Scroll To Top