Sunday December 11, 2016
Latest Updates

ഇന്ത്യയില്‍ നിന്നും കൂടുതല്‍ നിക്ഷേപം പ്രതീക്ഷിച്ച് അയര്‍ലണ്ട്,സി ഇ സര്‍ട്ടിഫിക്കേഷന്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് ഗുണകരമാകുമെന്ന് ഐ ഡി എ

ഇന്ത്യയില്‍ നിന്നും കൂടുതല്‍ നിക്ഷേപം പ്രതീക്ഷിച്ച് അയര്‍ലണ്ട്,സി ഇ സര്‍ട്ടിഫിക്കേഷന്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് ഗുണകരമാകുമെന്ന് ഐ ഡി എ

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നും കൂടുതല്‍ കമ്പനികള്‍ അയര്‍ലണ്ടില്‍ നിക്ഷേപം നടത്തുമെന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നതായി അയര്‍ലണ്ട് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഡെവലപ്‌മെന്റ് ഏജന്‍സിയുടെ ഇന്ത്യന്‍ പ്രതിനിധി ജോണ്‍ കോനിയണ്‍.ഇപ്പോഴുള്ളതിന്റെ ഇരട്ടി കമ്പനികളെ അയര്‍ലണ്ടിലേയ്ക്ക് ആകര്‍ഷിക്കാനാണ് തങ്ങളുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ 30ലേറെ ഇന്ത്യന്‍ കമ്പനികളാണ് അയര്‍ലണ്ടില്‍ ബിസിനസ് നടത്തുന്നത്.

അയര്‍ലണ്ടില്‍ കമ്പനികള്‍ സ്ഥാപിക്കുക വഴി ആഗോള ബിസിനസ് രംഗത്തേയ്ക്കും, യൂറോപ്യന്‍ യൂണിയനിലേയ്ക്കും കടന്നു ചെല്ലാന്‍ കമ്പനികള്‍ക്ക് കഴിയുമെന്നാണ് കോനിയണ്‍ പറയുന്നത്.അയര്‍ലണ്ടില്‍ ഇപ്പോഴുള്ള 30ലേറെ ഇന്ത്യന്‍ കമ്പനികളിലായി 5000ഓളം പേര്‍ ജോലി ചെയ്യുന്നുണ്ട്.ഇവരില്‍ 70 ശതമാനവുംഅയര്‍ലണ്ടില്‍ എത്തിയത് കഴിഞ്ഞ 5 വര്‍ഷങ്ങള്‍ക്കുള്ളിലാണ്.

ഫിനാന്‍ഷ്യല്‍ ടെക്‌നോളജി മേഖലയില്‍ തങ്ങളുടെ ആര്‍&ഡി സെന്റര്‍ അയര്‍ലണ്ടില്‍ ആരംഭിക്കുമെന്ന് ഇന്‍ഫോസിസ് ഈയിടെ പ്രഖ്യാപിച്ചിരുന്നു.വന്‍ നിക്ഷപവും തൊഴിലവസരങ്ങളുമായി എത്തുന്ന ഇന്‍ഫോസിസ് അയര്‍ലണ്ടില്‍ അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ 250 തൊഴിലവസരങ്ങള്‍ ഒരുക്കാനുള്ള പദ്ധതികള്‍ തയാറാക്കിയിട്ടുണ്ട്.കമ്പനിയുടെ ആദ്യ ഓഫിസ് ഡബ്ലിന്‍ ബുട്ടെഴ്‌സ് ടൌണില്‍ ആരംഭിച്ചു കഴിഞ്ഞു. അയര്‍ലണ്ടിലേയ്ക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ വര്‍ഷം നടത്തിയ സന്ദര്‍ശനം കൂടുതല്‍ ഇന്ത്യന്‍ നിക്ഷേപം ഇവിടെയുണ്ടാകുമെന്ന് പ്രതീക്ഷ ജനിപ്പിച്ചിരുന്നു.

ഇന്ത്യന്‍ കമ്പനികള്‍ അയര്‍ലണ്ടില്‍ ഉല്‍പ്പാദനം തുടങ്ങുന്ന പക്ഷം, പ്രൊഡക്ടുകള്‍ക്ക് അയര്‍ലണ്ടില്‍ നല്‍കിവരുന്ന സി.ഇ സര്‍ട്ടിഫിക്കേഷന്‍, ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ആഗോളതലത്തില്‍ വലിയ വിപണി ലഭിക്കാന്‍ സഹായിക്കുമെന്നും കോണിയന്‍ അഭിപ്രായപ്പെട്ടു

Scroll To Top