Saturday December 10, 2016
Latest Updates

അയര്‍ലണ്ട് മഞ്ഞില്‍ പുതയുന്നു,രാജ്യമൊട്ടാകെ സ്‌നോ

അയര്‍ലണ്ട് മഞ്ഞില്‍ പുതയുന്നു,രാജ്യമൊട്ടാകെ സ്‌നോ

ഡബ്ലിന്‍: അയര്‍ലണ്ട് വീണ്ടും മഞ്ഞില്‍ പുതയുന്നതായി റിപ്പോര്‍ട്ടുകള്‍.ഡബ്ലിന്‍ ഉള്‍പ്പെടെ മിക്ക കൌണ്ടികളിലും രാവിലെ മുതല്‍ ശക്തമായ സ്‌നോ വീണു തുടങ്ങിയിട്ടുണ്ട്.ഇന്ന് രാജ്യത്തെമ്പാടും 6 സെന്റിമീറ്റര്‍ വരെ ഉയരത്തില്‍ മഞ്ഞ് വീഴുമെന്നാണ് മെറ്റ് എറാന്‍ പ്രതീക്ഷിക്കുന്നത്. 

ലെറ്റര്‍ കെന്നിയിലും,റോസ് കോമണിലും സ്ലൈഗോയിലും മഞ്ഞുവീഴ്ച്ച കനത്തു.കാവനിലും.മോണഗനിലും,മേയോയിലും കഴിഞ്ഞ രാത്രി തന്നെ മഞ്ഞുവീഴാന്‍ തുടങ്ങിയിരുന്നു. താപനില ഈ ആഴ്ച്ച അവസാനം വരെ അഞ്ചില്‍ താഴെയെ ഉണ്ടാവാന്‍ സാധ്യതയുള്ളൂവെന്ന് മെറ്റ് എറാന്‍ സൂചിപ്പിക്കുന്നു.

രാവിലെ 6 മുതല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് മുഴുവന്‍ മഞ്ഞ് വീഴ്ച അനുഭവപ്പെടും. 3 സെന്റിമീറ്റര്‍ മുതല്‍ 6 സെന്റിമീറ്റര്‍ വരെ ഉയരത്തില്‍ മഞ്ഞ് വീണേക്കും.

രാജ്യത്തിന്റെ മറ്റ് പലഭാഗങ്ങളിലും യെല്ലോ അലര്‍ട്ട് സ്‌നോ ഐസ് വാണിംഗ് നിലവിലുണ്ട്. കോണാട്ട്, ഡബ്ലിന്‍, കില്‍ഡെയര്‍, ലവോസ്, ലോംഗ്‌ഫോര്‍ഡ്, ലൂത്ത് , വിക്ലോ, ഓഫാലി , വെസ്റ്റ്മീത്, മീത്, ഡൊണഗല്‍, ക്ലെയര്‍, കെറി, ടിപ്പെറി എന്നിവിടങ്ങളിലാണ് യെല്ലോ വാണിംഗ്. 

രാജ്യത്തിന്റെ പലഭാഗങ്ങലിലും കഴിഞ്ഞ 24 മണിക്കൂറുകളായി മഞ്ഞ് വീഴ്ചയുണ്ട്.വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ പ്രത്യേകം സൂക്ഷിക്കണമെന്ന് ട്രാഫിക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി 

ലെറ്റര്‍കെന്നിയില്‍ നിന്നുള്ള ഇന്ന് രാവിലത്തെ ദൃശ്യം

ലെറ്റര്‍കെന്നിയില്‍ നിന്നുള്ള ഇന്ന് രാവിലത്തെ ദൃശ്യം

 

 കാവനില്‍ സ്‌നോമാനെ ഉണ്ടാക്കുന്ന മലയാളികള്‍


കാവനില്‍ സ്‌നോമാനെ ഉണ്ടാക്കുന്ന മലയാളികള്‍

 

 

Scroll To Top