Thursday August 17, 2017
Latest Updates

ആതിഥേയര്‍ കുതിയ്ക്കുന്നു ;ന്യൂസിലാന്‍ഡിന് രണ്ടാം ജയം

ആതിഥേയര്‍ കുതിയ്ക്കുന്നു ;ന്യൂസിലാന്‍ഡിന് രണ്ടാം ജയം

ഡന്‍ഡിന്‍: ലോകകപ്പ് ക്രിക്കറ്റ് പൂള്‍ എയില്‍ ആതിഥേയരായ ന്യൂസിലന്‍ഡിന് രണ്ടാം ജയം. ദുര്‍ബലരായ സ്‌കോട്‌ലന്‍ഡിനെതിരെ മൂന്ന് വിക്കറ്റിന് വിറച്ചാണ് ന്യൂസിലന്റിന്റെ വിജയം. സ്‌കോട്‌ലന്‍ഡ് ഉയര്‍ത്തിയ 143 റണ്‍സ് വിജയലക്ഷ്യം ആതിഥേയര്‍ 24.5 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. വിജയികള്‍ക്കു വേണ്ടി കെയ്ന്‍ വില്യംസണ്‍ 38 റണ്‍സെടുത്തു.

നേരത്തെ ആദ്യം ബാറ്റുചെയ്ത സ്‌കോട്‌ലന്‍ഡിനെ 56 റണ്‍സെടുത്ത മാറ്റ് മാച്ചനും 50 റണ്‍സെടുത്ത റിച്ചി ബെറിഗ്ടണിന്റെയും ഇന്നിംങ്‌സാണ് 100 കടത്തിയത്. 412 എന്ന നിലയില്‍ നിന്നും അഞ്ചാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഇരുവരും 109 ല്‍ എത്തിയശേഷമാണ് പിരിഞ്ഞത്. സ്‌കോട്ടിഷ് നിരയില്‍ അഞ്ചു ബാറ്റ്‌സ്മാന്‍മാര്‍ റണ്‍സൊന്നുമെടുക്കാതെ പുറത്തായി.

ഡാനിയേല്‍ വെട്ടോറി, കോറി ആന്‍ഡേഴ്‌സണ്‍ എന്നിവര്‍ മൂന്നു വിക്കറ്റ് നേടി. ടിം സൗത്തി, ട്രെന്റ് ബോള്‍ട്ട് എന്നിവര്‍ രണ്ട് വിക്കറ്റ് നേടി.

Scroll To Top