Tuesday January 23, 2018
Latest Updates

ഐ.സി.സി ലോക ഇലവന്‍; കോഹ്‌ലി ക്യാപ്റ്റന്‍

ഐ.സി.സി ലോക ഇലവന്‍; കോഹ്‌ലി ക്യാപ്റ്റന്‍

ന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ഐ.സി.സി) പുറത്തിറക്കിയ ലോക ഇലവന്‍ ടീമിന്റെ ക്യാപ്റ്റന്‍ ഇന്ത്യന്‍ താരം വിരാട് കോഹ്‌ലി. കോഹ്‌ലിക്കു പുറമെ ബൗളര്‍ ആശിഷ് നെഹ്‌റ മാത്രമാണ് പട്ടികയില്‍ ഇടം പിടിച്ചത്.

ഇക്കഴിഞ്ഞ ട്വന്റി20 ലോകകപ്പിലെ താരങ്ങളുടെ പ്രകടനമനുസരിച്ച് മുന്‍ ലോക താരങ്ങളും കമന്റേറ്റര്‍മാരുമാണ് ലോക ഇലവനെ പ്രഖ്യാപിച്ചത്.

ലോകകപ്പില്‍ 136.50 ആവറേജില്‍ 273 റണ്‍സാണ് കോഹ്‌ലി അടിച്ചു കൂട്ടിയത്. മൂന്നു തവണ 50 കടന്ന കോഹ്‌ലിയുടെ സ്‌ട്രൈക്ക് റേറ്റ് 146.77. ലോകകപ്പില്‍ 5 വിക്കറ്റ് നേടിയ നെഹ്‌റ, റണ്ണൊഴുക്കു തടയുന്നതില്‍ വിജയിച്ചതാണ് ലോക ഇലവനില്‍ ഇടം നേടാന്‍ അവസരമൊരുക്കിയത്.

ഫൈനലില്‍ തോറ്റ ഇംഗ്ലണ്ട് ടീമില്‍ നിന്നു നാലു പേരാണ് ലിസ്റ്റില്‍ ഇടം കണ്ടെത്തിയത്; ജേസണ്‍ റോയ്, ജോ റൂട്ട്, ജോസ് ബട്ട്‌ലര്‍, ഡേവിഡ് വില്ലി എന്നിവര്‍.

മറ്റുള്ളവരുടെ പേരുകള്‍: ക്വിന്റണ്‍ ഡി കോക്ക് (സൗത്ത് ആഫ്രിക്ക, വിക്കറ്റ് കീപ്പര്‍), ഷെയ്ന്‍ വാട്‌സണ്‍ (ഓസ്‌ട്രേലിയ), ആ്രേന്ദ റസ്സല്‍ (വെസ്റ്റ് ഇന്‍ഡീസ്), മിച്ചല്‍ സാന്റ്‌നര്‍ (ന്യൂസിലാന്റ്), സാമുവല്‍ ബദ്‌രീ (വെസ്റ്റ് ഇന്‍ഡീസ്). ഇവര്‍ക്കു പുറമെ പന്ത്രണ്ടാമനായി ബംഗ്ലാദേശ് താരം മുസ്തഫിസുര്‍ റഹ്മാനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്

Scroll To Top