Sunday December 11, 2016
Latest Updates

ഇബ്രാഹിന് വേണ്ടി യൂറോപ്യന്‍ പാര്‍ലമെന്റ് അടിയന്തര പ്രമേയം പാസാക്കും 

ഇബ്രാഹിന് വേണ്ടി യൂറോപ്യന്‍ പാര്‍ലമെന്റ് അടിയന്തര പ്രമേയം പാസാക്കും 

ബ്രസല്‍സ് :ഈജിപ്ത്തില്‍ ജയിലില്‍ വധശിക്ഷ കാത്തുകിടക്കുന്ന ഐറിഷ് യുവാവ് ഇബ്രാഹിം ഹാല്‍വയെ വിമുക്തനാക്കുന്നതുമായ ബന്ധപ്പെട്ട് ഈ ആഴ്ച അടിയന്തര പ്രമേയം പാസാക്കാന്‍ യൂറോപ്യന്‍ പാര്‍ലമെന്റ് അംഗീകാരം നല്കി. മുസ്ലീം ബ്രദര്‍ഹുഡിനു വേണ്ടി പ്രവര്‍ത്തിച്ചു എന്ന കുറ്റത്തിനാണ് ജയിലില്‍ തടവില്‍ കഴിയുന്നത്. 

വ്യാഴാഴ്ച സ്‌ട്രോസ്ബര്‍ഗില്‍ വച്ച് നടക്കുന്ന ജനഹിത പരിശോധനയില്‍ ഇതു സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകും. 2013 മുതല്‍ ഈജിപ്തിലെ ജയിലില്‍ തടവില്‍ കഴിയുന്ന യുവാവിന് എല്ലാ പിന്തുണയും അയര്‍ലണ്ടിന്റെ യുറോപ്യന്‍ പാര്‍ലമെന്റംഗം ആയ ഷോണ്‍ കെല്ലി ഉറപ്പാക്കിയിട്ടുണ്ട്. അദ്ദേഹമാണ് ഇബ്രാഹിമിനു വേണ്ടി പാര്‍ലമെന്റില്‍ പ്രമേയം അവതരിപ്പിച്ചതും. പ്രമേയം അംഗീകരിച്ചത് സംഭവത്തോടുള്ള യൂറോപ്യന്‍ യൂണിയന്റെ അനുകൂല നിലപാടാണ് സൂചിപ്പിക്കുന്നത്.

ആയിരക്കണക്കിനു അഭ്യുദയകാംഷികളാണ് ഇബ്രാഹിമിന്റെ 20ാം പിറന്നാളായ ഇന്നലെ ആശംസകളയച്ചത്. ഡബ്ലിന്‍ സ്വദേശിയായ ഇബ്രാഹിമിനെ 17ാം വയസിലാണ് 2013 ഓഗസ്റ്റില്‍ ഈജിപ്ഷ്യന്‍ സേന കെയ്‌റോ മോസ്‌ക്കില്‍ നിന്ന് അറസ്റ്റ് ചെയ്തു കൊണ്ടുപോയത്. മൂസ്ലീം ബ്രദര്‍ഹുഡ് സംഘടന പ്രതിഷേധവുമായി വന്നപ്പോള്‍ കെയ്‌റോ മുസ്ലീം പള്ളിയില്‍ അഭയം പ്രാപിച്ചപ്പോളാണ അറസ്റ്റ് ചെയ്യപ്പെട്ടത്. 

ജയിലില്‍ കടുത്ത പീഡനവും മനുഷ്യത്വരഹിതമായ പ്രവര്‍ത്തികളും അനുഭവിക്കേണ്ടി വന്നതായി ഇബ്രാഹിം പറഞ്ഞു. ജയിലില്‍ തടവില്‍ കഴിയുന്നവരെ ഗാര്‍ഡുകള്‍ വൈദ്യുതാഘാതം ഏല്‍പ്പിച്ചതായും ആരോപണമുണ്ട്.













Scroll To Top