Sunday December 11, 2016
Latest Updates

ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

മിര്‍പൂര്‍: ബംഗ്ലാദേശിനെ എട്ടു വിക്കറ്റിനു തകര്‍ത്ത് ആറാം വട്ടവും ഇന്ത്യ ഏഷ്യാ കപ്പില്‍ മുത്തമിട്ടു.

40 പന്തില്‍ 66 റണ്‍സെടുത്ത ശിഖര്‍ ധവാന്റെ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്.
മഴ തടസ്സപ്പെടുത്തിയതിനെ തുടര്‍ന്ന് 15 ഓവറായി ചുരുക്കിയ മത്സരത്തില്‍ ബംഗ്ലാദേശ് 5 വിക്കറ്റിന് 120 റണ്‍സില്‍ ഒരുങ്ങി.

മറുപടിക്കിറങ്ങിയ ഇന്ത്യയ്ക്കു തുടക്കത്തിലേ രോഹിത് ശര്‍മയെ നഷ്ടമായി. അപ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ 5 റണ്‍സ് മാത്രമായിരുന്നു ഉണ്ടായിരുന്നത് .പിന്നീട് ധവാനും കോലിയും ചേര്‍ന്ന് ചേര്‍ന്ന് ഇന്ത്യന്‍ സ്‌കോറിംഗിനു വേഗം പകര്‍ന്നു. അവസാന ഓവറുകളില്‍ ക്യാപ്ടന്‍ ധോണി തകര്‍ത്താടിയപ്പോള്‍ ഇന്ത്യന്‍ ജയം അനായാസമായി

Scroll To Top