Saturday December 03, 2016
Latest Updates

ആഗോള തലത്തില്‍ വിമാന ടിക്കറ്റ് നിരക്ക് ഒമ്പതു ശതമാനം വരെ കുറഞ്ഞതായി വിമാനക്കമ്പനികളുടെ കൂട്ടായ്മ

ആഗോള തലത്തില്‍ വിമാന ടിക്കറ്റ് നിരക്ക് ഒമ്പതു ശതമാനം വരെ കുറഞ്ഞതായി വിമാനക്കമ്പനികളുടെ കൂട്ടായ്മ

ഡബ്ലിന്‍: ആഗോള തലത്തില്‍ വിമാന ടിക്കറ്റ് നിരക്ക് ഒമ്പതു ശതമാനം വരെ കുറഞ്ഞതായി വിവിധ വിമാനക്കമ്പനികളുടെ കൂട്ടായ്മയായ അയാട്ട. അന്താരാഷ്ട്ര തലത്തില്‍ എണ്ണവില കുറഞ്ഞതാണ് വിമാന ടിക്കറ്റ് നിരത്തില്‍ കുറവുണ്ടാകാന്‍ ഇപ്പോള്‍ കാരണമായിരിക്കുന്നതെന്ന് അയാട്ട പറയുന്നു.
എന്നാല്‍ കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്കിന് ഇത് ബാധകമാകുമോ എന്ന കാര്യത്തില്‍ ഇനിയും കാത്തിരിക്കേണ്ടതായി വരും. ഈ വര്‍ഷം ജനുവരിക്കു ശേഷം എണ്ണവിലയില്‍ 65% വര്‍ധനയുണ്ടായിട്ടുണ്ടെങ്കിലും ഒരു വര്‍ഷംവരെ ആഗോള ടിക്കറ്റ് നിരക്കില്‍ വര്‍ധന ഉണ്ടാവില്ല.
എണ്ണ വില മുന്‍കൂട്ടി ബ്ലോക്ക് ചെയ്യുന്നതിനാല്‍ ആനുകൂല്യം ലഭിക്കുമെന്ന് അയാട്ട വ്യക്തമാക്കി.
അയാട്ട പ്രസിദ്ധീകരിച്ച എയര്‍ലൈന്‍സ് ഫിനാന്‍ഷ്യന്‍ മോണിട്ടറിലാണ് ടിക്കറ്റ് നിരക്കു വീണ്ടും കുറയുന്നതായി പറയുന്നത്. എണ്ണ വിലക്കുറവ് ബാധിക്കാത്ത പാതകളുള്ളതിനാല്‍ കേരളത്തിലേക്കുള്ള യാത്രയില്‍ നിരക്ക് വര്‍ധന മാറുന്നില്ല. എന്നാല്‍ വിമാനകമ്പനികള്‍ തമ്മില്‍ തര്‍ക്കമുള്ളയിടങ്ങളില്‍ പ്രതീക്ഷക്ക് വകയുണ്ട്. തിരഞ്ഞെടുപ്പ് കാലമായതോടെ കേരളത്തിലേക്കുള്ള നിരക്കുകള്‍ വിമാന കമ്പനികള്‍ വര്‍ദ്ധിപ്പിച്ച സാഹചര്യത്തില്‍ ചാര്‍ജുകളില്‍ മാറ്റമാണ്ടാകുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് പ്രവാസി രാജ്യങ്ങളിലെ മലയാളികള്‍

 

Scroll To Top