Tuesday December 06, 2016
Latest Updates

സ്ലൈഗോയിലെ ദീപാവലി-ക്രിസ്മസ് ആഘോഷങ്ങള്‍ ഡിസംബര്‍ മൂന്നിന്(ശനിയാഴ്ച) )

സ്ലൈഗോയിലെ ദീപാവലി-ക്രിസ്മസ് ആഘോഷങ്ങള്‍ ഡിസംബര്‍ മൂന്നിന്(ശനിയാഴ്ച) )

സ്ലൈഗോ : ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് സ്ലൈഗോയുടെ ആഭിമുഖ്യത്തില്‍ ദീപാവലിയും ക്രിസ്മസും സംയുക്തമായി ഡിസംബര്‍ മൂന്നിന് ആഘോഷിക്കും.ശനിയാഴ്ച്ച ഉച്ചകഴിഞ്ഞു 3 മുതല്‍ 8 മണി വരെ സ്ലൈഗോയിലെ സ്ട്രാന്‍ഡ്ഹില്‍ റോഡിലുള്ള ‘സ്‌കൂള്‍ അര്‍സുല’യിലാണ് പരിപാടികള്‍.

ഐറിഷ് ഡാന്‍സ് ,ബോളിവുഡ് ഡാന്‍സ് ,തംബോല ,ക്രിസ്മസ് കരോള്‍ തുടങ്ങി നിരവധി പരിപാടികളാണ് ആസ്വാദകര്‍ക്കായി ഒരുക്കിയിരിക്കുന്നതെന്ന് PRO ബെബില്‍ പഞ്ഞിക്കാട്ടില്‍ അറിയിച്ചു .
ഡ്രോഹഡയിലെ ‘സോള്‍ ബീറ്റ്സ്’ ഓര്‍ക്കെസ്ട്രായുടെ ഗാനമേളയും , അയര്‍ലണ്ടിലെ പ്രമുഖ കാറ്ററേഴ്സായ റോയലിന്റെ രുചിയും പരിപാടികള്‍ക്ക് കൊഴുപ്പേകും .
ഇതോടൊപ്പം പത്താം വര്‍ഷം ആഘോഷിക്കുന്ന അസ്സോസിയേഷന്റെ ഹൃസ്വ ഡോക്യൂമെന്ററിയും പ്രദര്‍ശിപ്പിക്കും.

അനിര്‍ബാന്‍ ,സുരേഷ് പിള്ള ,ബിന്ദു നായര്‍ ,ബാബു ജോസ് ,മനോജ്.എസ് .നായര്‍ തുടങ്ങിയവരുടെ നേതൃത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനും
മനോജ് എസ് .നായര്‍-0894630534
ബാബു ജോസ്- 0877827355
വാര്‍ത്ത ബെബില്‍ പഞ്ഞിക്കാട്ടില്‍

Scroll To Top