Wednesday December 07, 2016
Latest Updates

ഇന്ത്യന്‍ അസോസിയേഷന്‍ സ്ലൈഗോയുടെ വിനോദയാത്രയും, തെരഞ്ഞെടുപ്പും നാളെ (ഓഗസ്റ്റ് 6)

ഇന്ത്യന്‍ അസോസിയേഷന്‍ സ്ലൈഗോയുടെ വിനോദയാത്രയും, തെരഞ്ഞെടുപ്പും നാളെ (ഓഗസ്റ്റ് 6)

സ്ലൈഗോ: ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് സ്ലൈഗോയുടെ ഈ വര്‍ഷത്തെ വിനോദയാത്ര കൗണ്ടി വിക്ക്ലോയിലെ ക്ലാതലാറാ ഫണ്‍ പാര്‍ക്കിലേയ്ക്ക് നാളെ (ഓഗസ്റ്റ് 6) നടക്കുമെന്ന് പബ്ലിക് റിലേഷന്‍സ് ഓഫിസര്‍ ബെബില്‍ പഞ്ഞിക്കാട്ടില്‍ അറിയിച്ചു. പത്താം വാര്‍ഷികം ആഘോഷിക്കുന്ന ഇന്ത്യന്‍ അസോസിയേഷന്‍ എല്ലാ വര്‍ഷവും അയര്‍ലണ്ടിലെ വിവിധ ഭാഗങ്ങളിലേയ്ക്ക് യാത്ര സംഘടിപ്പിക്കാറുണ്ട്. അസോസിയേഷന്റെ പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും, വാര്‍ഷിക പൊതുയോഗവും ഇതോടനുബന്ധിച്ച് വിക്ക്ലോയില്‍ നടക്കുമെന്ന് ബെബില്‍ അറിയിച്ചു .

രണ്ടു കോച്ചുകളിലായി സ്ലൈഗോയില്‍ നിന്ന് വിക്ക്ലോയിലെത്തുന്ന സംഘത്തിന് പ്രമുഖ കാറ്ററിങ് ഗ്രൂപ്പായ റോയല്‍ കാറ്ററേഴ്സാണ് ഭക്ഷണക്രമീകരണങ്ങള്‍ ചെയ്തിരിക്കുന്നത്.
ഇനിയും യാത്രയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടുക.
ബാബു: 0877827355
ബെബില്‍: 0894216724

Scroll To Top