Friday December 02, 2016
Latest Updates

അന്തരിച്ച ഇയാന്‍ പൈസ്ലിയുടെ സംസ്‌കാരം സ്വകാര്യ ചടങ്ങ് 

അന്തരിച്ച ഇയാന്‍ പൈസ്ലിയുടെ സംസ്‌കാരം  സ്വകാര്യ ചടങ്ങ് 

ബെല്‍ഫാസ്റ്റ് :: മുന്‍ ഡിയുപി നേതാവും വടക്കന്‍ അയര്‍ലണ്ടിലെ മുന്‍ ഫസ്റ്റ് മിനിസ്റ്ററുമായിരുന്ന ഇയാന്‍ പൈസ്ലിയുടെ സംസ്‌കാരം തികച്ചു സ്വകാര്യമായ ഒരു ചടങ്ങായി നടത്താന്‍ തീരുമാനമായി. ഐറിഷ് ഐക്യത്തിന് വേണ്ടി ഏറ്റവുംഅധികമായി പ്രയത്‌നിച്ച നേതാവായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച പെസ്ലി.

88 വയസായിരുന്ന അദ്ദേഹം . വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ്‌സംഅന്തരിച്ചത്.അദ്ദേഹത്തിന്റെ ഭാര്യ എലീന്‍ പൈസ്ലി പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് മരണ വിവരം മാധ്യമങ്ങളെ അറിയിച്ചത്. രാഷ്ട്രീയ നേതാവും ആത്മീയ നേതാവും കൂടിയായിരുന്ന അദ്ദേഹം 1926 ല്‍ അര്‍മാഗിലാണ് ജനിച്ചത്. 

ഫ്രീ പ്രെസ്ബിറ്റേറിയന്‍ ചര്‍ച്ചിന്റെ സഹസ്ഥാപകനായാണ് അദ്ദേഹം ആത്മീയ രംഗത്തേക്ക് കടന്നു വരുന്നത്. പിന്നീട് ഡെമോക്രാറ്റിക്ക് യൂണിയനിസ്റ്റ് പാര്‍ട്ടി രൂപീകരിച്ച് അദ്ദേഹം രാഷ്ട്രീയ രംഗത്തും സജീവമായി. വടക്കന്‍ അയര്‍ലണ്ട് അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1998 ലെ ഗുഡ് ഫ്രൈഡേ കരാറിനെ എതിര്‍ത്തത് ഉള്‍പ്പെടെയുള്ള വിവാദ രാഷ്ട്രീയ നീക്കങ്ങള്‍ അദ്ദേഹത്തിന്റെ നേതൃത്തത്തില്‍ നടത്തുകയുണ്ടായി. കത്തോലിക്ക സഭയേയും ,എക്ക്യുമിനിസത്തെയും ഒരു പോലെ എതിര്‍ത്ത നേതാവായിരുന്നു പൈസ്ലി. സ്വവര്‍ഗാനുരാഗത്തെയും അദ്ദേഹം ശതമായി എതിര്‍ത്തിരുന്നു. അദ്ദേഹത്തിന്റെ അണികള്‍ പൈസ്ലിയറ്റ്‌സ് എന്ന പേരില്‍ അറിയപ്പെട്ടു. 

നേരത്തെ അധികാരം ഏറ്റെടുക്കാന്‍ വിസമ്മതിച്ച പൈസ്ലി പിന്നീട് നിലപാട് മാറ്റുകയും സിന്‍ ഫിനുമായി സഖ്യത്തില്‍ ഏര്‍പ്പെടുകയും 2007 ല്‍ ഫസ്റ്റ് മിനിസ്റ്റര്‍ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു. 2010 സെപ്റ്റംബര്‍ വരെ അദ്ദേഹം തല്‍സ്ഥാനത്ത് തുടര്‍ന്ന്. 2010 ല്‍ അദ്ദേഹം സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്ന് പൈസ്ലി ജൂനിയര്‍ തല്‍സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2012 ജനുവരി വരെ ആത്മീയ രംഗത്തും അദ്ദേഹം സജീവമായിരുന്നു. 

Scroll To Top