Tuesday December 06, 2016
Latest Updates

ഐ ഇന്ന് മുതല്‍ ഡബ്ലിനിലും,കാത്തിരിപ്പിന് വിരാമമായി 

ഐ ഇന്ന്  മുതല്‍ ഡബ്ലിനിലും,കാത്തിരിപ്പിന് വിരാമമായി 

ഡബ്ലിന്‍ :കാത്തിരിപ്പിനും ആശങ്കകള്‍ക്കും വിരാമമായി. ഷങ്കറിന്റെ ബിഗ്ബജറ്റ് ചിത്രം ഐ തിയേറ്ററുകളിലെത്തി. വിക്രത്തിന്റെ വേഷപ്പകര്‍ച്ച ആരാധകരെ ആവേശത്തിന്റെ കൊടുമുടികയറ്റി. ലോകത്തെമ്പാടുമായി 3,000 ഓളം സ്‌ക്രീനുകളിലാണു ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.

വിക്രം നായകനാകുന്ന ഐ യില്‍ എമി ജാക്‌സനാണ് നായിക. മലയാളി താരം സുരേഷ്‌ഗോപിയുടെ സന്നിധ്യവും ഐയിലുണ്ട്. എ.ആര്‍ റഹ്മാന്‍ ഈണമിട്ട ഗാനങ്ങള്‍ ഇതിനകം ഹിറ്റാണ്. 20 കോടി രൂപക്കാണു ചിത്രത്തിന്റെ ടെലിവിഷന്‍ സംപ്രേഷണാവകാശം വിറ്റുപോയിരിക്കുന്നത്.

മൂന്ന് വര്‍ഷത്തോളം നീണ്ട ചിത്രീകരണം, യു ട്യൂബില്‍ തരംഗമായ ട്രെയിലര്‍, അര്‍നോള്‍ഡ് ഷ്വര്‍സ്‌നൈഗറുടെ സാന്നിധ്യത്തില്‍ നടന്ന ഓഡിയോ റിലീസ്, റിലീസിന് തന്നെ ഭീഷണിയായ വിവാദങ്ങള്‍… തിയേറ്റുകളില്‍ എത്തുംമുന്‍പ് തന്നെ ഐ വാര്‍ത്തകളിലും ആരാധകരുടെ ഇടനെഞ്ചിലും സ്ഥാനം പിടിച്ചിരുന്നു.

ആസ്‌കര്‍ ഫിലിംസിന്റെ ബാനറില്‍ ശങ്കര്‍ അണിയിച്ചൊരുക്കിയ ചിത്രം കേരളത്തില്‍ 250 തീയേറ്ററുകളിലാണ് പ്രദര്‍ശനം.

ഇന്ന് ( ജനുവരി 16/ വെള്ളി )മുതല്‍ ഐ ഡബ്ലിനിലും പ്രദര്‍ശനത്തിനെത്തും.കഴിഞ്ഞ പത്തു വര്‍ഷക്കാലത്തോളമായി അയര്‍ലണ്ടില്‍ പ്രവര്‍ത്തിച്ചു വരുന്ന അക്ഷയ ട്രേഡേഴ്‌സാണ്( എ കെ എസ് )ചിത്രത്തിന്റെ അയര്‍ലണ്ടിലെ വിതരണക്കാര്‍.അയര്‍ലണ്ടില്‍ മലയാളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ ഭാഷാ ചലച്ചിത്രങ്ങളുടെ വിതരണക്കാരാണിവര്‍.അയര്‍ലണ്ടില്‍ ഉടനീളം ഐ പ്രദര്ശനത്തിന് എത്തുമെന്ന് വിതരണക്കാര്‍ അറിയിച്ചു.

വിശദ വിവരങ്ങള്‍ക്ക് 

www.akstraders.com

https://www.facebook.com/akstraders.irl

Scroll To Top