Saturday December 10, 2016
Latest Updates

ഐ എസ് ഭീകരന്മാര്‍ അയര്‍ലണ്ടിലും,ഭീകരാക്രമണ സാധ്യത ഐറിഷ് സര്‍ക്കാര്‍ സ്ഥിരീകരിച്ചു 

ഐ എസ് ഭീകരന്മാര്‍ അയര്‍ലണ്ടിലും,ഭീകരാക്രമണ സാധ്യത ഐറിഷ് സര്‍ക്കാര്‍ സ്ഥിരീകരിച്ചു 

ഡബ്ലിന്‍ :പാരീസില്‍ ഭീതിവിതച്ച ഐഎസ് ഭീകരാക്രമണത്തിന്റെ നടുക്കം മാറുന്നതിനു മുമ്പ് തന്നെ അയര്‍ലണ്ട് ഭീകരാക്രമണത്തിന്റെ നിഴലില്‍ തന്നെയെന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ് രാജ്യത്തെ ആശങ്കയിലാഴ്ത്തുന്നു . സുരക്ഷയുടെ കാര്യത്തില്‍ അയര്‍ലണ്ട് ദുര്‍ബലമാണെന്നതും യുറോപ്പിലേക്കു പ്രവേശിക്കാനുള്ള എളുപ്പമാര്‍ഗമെന്നതിനാലുമാണ് അയര്‍ലണ്ടിനെ ഭീകരര്‍ ഉന്നം വച്ചിരിക്കുന്നതെന്ന് സര്‍ക്കാരിന്റെ സുരക്ഷാ ഉപദേഷ്ടാവ് ടോം ക്ലോനന്‍ പറഞ്ഞു. 

പാരീസില്‍ വെടിവയ്പ് നടത്തിയ ഒരു ഭീകരന്റെ കാമുകി സിറിയയിലേക്ക് രക്ഷപ്പെട്ടതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ആഗോള തലത്തില്‍ തെരച്ചില്‍ നടത്തുന്നതിനാലാണ് അയര്‍ലണ്ടിലും ഭീകരാക്രമണ ഭീഷണി ഉണ്ടായേക്കാമെന്ന മുന്നറിയിപ്പ് ലഭിച്ചത്. 

ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഹോളണ്ടെയോടും മറ്റ് ലോക നേതാക്കളോടുമൊപ്പം പാരീസ് ഭീകരാക്രമണത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നതിനായി എന്‍ഡ കെന്നിയും ഫ്രാന്‍സിലേക്ക് തിരിച്ചിരിക്കുകയാണ്. മുസ്ലീം തീവ്രവാദത്തിന്റെ കേന്ദ്രമാണെന്നും സിറിയയിലും ഇറാക്കിലും നാല്‍പ്പതോളം ഭീകരര്‍ക്ക് ഐറിഷ് പാസ്‌പോര്‍ട്ടാണ് ഉള്ളതെന്നും കോനന്‍ പറഞ്ഞു. രാജ്യാന്തര തലത്തി്ല്‍ ഇസ്ലാമിക് വാദം പ്രചരിപ്പിക്കുന്നവരുടെ ട്രാന്‍സിറ്റ് പോയിന്റണെന്ന് ഖ്യാതിയും ഡബ്ലിനുണ്ട്.
50,000 മുസ്ലീംങ്ങളെ അയര്‍ലണ്ടില്‍ ഉള്ളുവെന്നാണ് സര്‍ക്കാര്‍ രേഖകളില്‍ പറയുന്നുള്ളൂവെങ്കിലും അതിന്റെ മൂന്നിരട്ടി പേരെങ്കിലും അയര്‍ലണ്ടില്‍ എത്തിയിട്ടുണ്ടെന്നാണ് സൂചനകള്‍.

ഫെറി വഴിയോ,ട്രെയിന്‍,ബസ് മാര്‍ഗങ്ങളിലൂടെയോ അയര്‍ലണ്ടില്‍ പ്രവേശിക്കുമ്പോള്‍ മിക്കപ്പോഴും യാത്രാരേഖകള്‍ പോലും പരിശോധിക്കുന്നില്ല.ഷാനോന്‍ എയര്‍ പോര്‍ട്ടില്‍ അമേരിക്കന്‍ സൈനികര്‍ക്ക് ഇടത്താവളം ഒരുക്കുന്നതിനെതിരെ ഐസി സ് നേരത്തെ മുന്നറിയിപ്പ് നല്കിയിരുന്നു.ലോകത്തിനു തന്നെ നാണക്കേടാണ് അയര്‍ലണ്ടിന്റെ നടപടി എന്നായിരുന്നു തീവ്രവാദി ഗ്രൂപ്പായ ഹിസ്ബല്ലായുടെ പ്രസ്താവന.

Scroll To Top