Monday February 27, 2017
Latest Updates

ഐ ഫോണ്‍ ഹാക്കിംഗ് ഭീഷണിയില്‍,ആപ്പ്‌സ് സ്‌റ്റോറിന് പുറത്ത് നിന്ന് ഡൌണ്‍ലോഡ് ചെയ്യരുത്

ഐ ഫോണ്‍ ഹാക്കിംഗ് ഭീഷണിയില്‍,ആപ്പ്‌സ് സ്‌റ്റോറിന് പുറത്ത് നിന്ന് ഡൌണ്‍ലോഡ് ചെയ്യരുത്

ന്യുയോര്‍ക്ക്: ഐ ഫോണ്‍ ഉള്‍പ്പെടെ ആപ്പിളിന്റെ ജനപ്രിയ ഉല്‍പ്പന്നങ്ങള്‍ ഹാക്കിംഗ് ഭീഷണിയിലെന്ന് അമേരിക്കന്‍ ഗവണ്‍മെന്റ്. ഐഫോണ്‍ , ഐപാഡ് തുടങ്ങിയ ആപ്പിള്‍  ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നവര്‍ ഏറെ ജാഗ്രത പാലിക്കണമെന്നും ഹാക്കര്‍മാര്‍ വിലപ്പെട്ട വിവരങ്ങളും രേഖകളും ഹാക്കുചെയ്‌തേക്കാമെന്നും അമേരിക്കന്‍ ഗവണ്‍മെന്റ് മുന്നറിയിപ്പ് നല്‍കി.

നെറ്റ്‌വര്‍ക്ക് സുരക്ഷാ കമ്പനിയായ ഫയര്‍ഐ നേരത്തെ തന്നെ മാസ്‌ക് അറ്റാക്കിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്കന്‍ ഗവണ്‍മെന്റ് തന്നെ മുന്നറിയിപ്പുമായി രംഗത്ത് വന്നത്. ഹാക്കിംഗ് തടയാന്‍ ആപ്പ്‌സ് സ്‌റ്റോറിന് പുറത്തു നിന്നുള്ള സോഫ്റ്റ്‌വയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യരുതെന്നും നിര്‍ദ്ദേശമുണ്ട്. അതേസമയം കഴിഞ്ഞ ആഴ്ചകളില്‍ ഹാക്കിംഗ് റിപ്പോര്‍ട്ട് ചെയ്‌തെന്ന വാര്‍ത്ത ആപ്പിള്‍ നിഷേധിച്ചു.

Scroll To Top