Sunday December 04, 2016
Latest Updates

ഐ ഫോണ്‍ ഉപയോക്താക്കള്‍ ഹാക്കര്‍ ഭീഷണിയില്‍

ഐ ഫോണ്‍ ഉപയോക്താക്കള്‍ ഹാക്കര്‍ ഭീഷണിയില്‍

ലോകം മൊത്തമുള്ള ദശലക്ഷക്കണക്കിന് ഐ ഫോണ്‍ ഉപയോക്താക്കള്‍ ഹാക്കര്‍ ഭീഷണിയില്‍. ആദ്യമായി ആപ്പിളിന്റെ സെക്യൂരിറ്റി സംവിധാനത്തെ ഒരു മാല്‍വെയര്‍ പ്രോഗ്രാം ഭേദിച്ചതാണ് ഭീതിക്ക് കാരണം. അടുത്ത സമയത്ത് ഡൗണ്‍ലോഡു ചെയ്ത എത് ആപ്പിനെയും അതീവശ്രദ്ധോടെ വേണം കൈകാര്യം ചെയ്യാന്‍ എന്നാണ് മുന്നറിയിപ്പ്. 

വീ ചാറ്റ് ആണ് ആക്രമിക്കപ്പെട്ട ആപ്പുകളില്‍ ഏറ്റവും പ്രമുഖമായത്. കാര്‍ ഹെയിലിംഗ് ആപ്പ്, ഡിഡി കുവൈഡി, മ്യൂസിക്ക് ആപ്പ് എന്നീ ജനപ്രിയ ആപ്പുകളും ആക്രമണത്തിന് വിധേയമായി. നിരവധി ബാങ്കിംഗ്, ഗെയിംസ്, സ്‌റ്റോക്ക് ട്രേഡിംഗ് ആപ്പുകളും ഇതുപോലെ ആക്രമിക്കപ്പെട്ടിട്ടുണ്ട്. ചൈന കേന്ദ്രീകരിച്ച ആപ്പുകളാണ് ഇവയില്‍ മിക്കതും. ആപ്പിള്‍ സ്റ്റോറില്‍ നിന്ന് ദോഷകാരികളായ ആപ്പുകള്‍ നീക്കം ചെയ്തതായി അധികൃതര്‍ അറിയിക്കുന്നു.

Scroll To Top