Friday December 09, 2016
Latest Updates

പുതിയ ഐ ഫോണിന്റെ വില കേട്ട് ഞെട്ടല്ലേ…!

പുതിയ ഐ ഫോണിന്റെ വില കേട്ട് ഞെട്ടല്ലേ…!

ഡബ്ലിന്‍:കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ആപ്പിളിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണ്‍ മോഡലുകളായ ഐഫോണ്‍ 7, ഐഫോണ്‍ 7 പ്ലസ് എന്നിവയുടെ വില കേട്ട് ഞെട്ടരുത്- ഐഫോണ്‍ 7ന് 779 യൂറോ മുതലാണ് വില തുടങ്ങുന്നത്. ഇതേ മോഡലിന്റെ 128 ജിബി വേര്‍ഷന് 889 യൂറോയും, 256 ജിബി വേര്‍ഷന് 999 യൂറോയും വിലയാകും. അതേസമയം ഐഫോണ്‍ 7 പ്ലസ് 32 ജിബി മോഡലിന് 919 യൂറോ, 128 ജിബി മോഡലിന് 1,029 യൂറോ, 256 ജിബി മോഡലിന് 1,139 യൂറോ എന്നിങ്ങനെയാണ് വില. ഇവയെല്ലാം അണ്‍ലോക്ക്ഡ് മോഡലുകളുടെ വിലയാണ്.

വാട്ടര്‍ റെസിസ്റ്റന്‍സ്, മികച്ച ഹാര്‍ഡ് വെയര്‍, ഗ്രാഫിക്സ് ചിപ്പുകള്‍, രണ്ട് 12 എംപി ക്യാമറകള്‍ എന്നിങ്ങനെ കൊതിപ്പിക്കുന്ന ഫീച്ചറുകളാണ് രണ്ട് ഫോണുകള്‍ക്കും കമ്പനി നല്‍കിയിരിക്കുന്നത്.

വയേര്‍ഡ് ഹെഡ്ഫോണുകളാണ് ഉള്ളതെങ്കിലും ഇവ വയര്‍ലെസ്സ് ആയി ഉപയോഗിക്കാം എന്നതും പുതിയ മോഡലുകളുടെ പ്രത്യേകതയാണ്. കൂടുതല്‍ സ്റ്റോറേജിനു വേണ്ടി 32 ജിബി ഇന്റേണല്‍ മെമ്മറിയിലാണ് ഇരു മോഡലുകളും ആരംഭിക്കുന്നത്.

Scroll To Top