Sunday October 22, 2017
Latest Updates

സ്വവര്‍ഗാനുരാഗിയാണെന്ന് തുറന്ന് പറഞ്ഞ് ആരോഗ്യമന്ത്രി ലിയോ വരേദ്കര്‍ രംഗത്ത് 

സ്വവര്‍ഗാനുരാഗിയാണെന്ന് തുറന്ന് പറഞ്ഞ് ആരോഗ്യമന്ത്രി ലിയോ വരേദ്കര്‍ രംഗത്ത് 

ഡബ്ലിന്‍;താന്‍ സ്വവര്‍ഗാനുരാഗിയാണെന്ന് തുറന്നുപറഞ്ഞു കൊണ്ട് ആരോഗ്യമന്ത്രി ലിയോ വരേദ്കര്‍ രംഗത്തെത്തി.അയര്‍ലണ്ടിന്റെ രാഷ്ട്രീയ രംഗത്തെ ഞെട്ടിച്ചു കൊണ്ട് ഇന്ന് രാവിലെ ആര്‍ ടി ഇ റേഡിയോയിലുള്ള അഭിമുഖത്തിലാണ് വരേദ്കര്‍ മനസ് തുറന്നത്.തന്നെ അടുത്തറിയുന്നവര്‍ക്കെല്ലം ഈ വസ്തുത നേരത്തെ തന്നെയറിയാമെന്നും വരേദ്കര്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തി.

പ്രധാനമന്ത്രി കെന്നിയ്ക്കും ഞാന്‍ ഗേ ആണെന്നറിയാം.തന്റെ സ്വകാര്യതയില്‍ പെട്ട കാര്യമായത് കൊണ്ട് അദ്ദേഹം അതിനെ എതിര്‍ത്തില്ലെന്ന് ലിയോ പറഞ്ഞു.സ്വവര്‍ഗാനുരാഗികള്‍ പാന്റ്രി ബാറില്‍ സംഘടിപ്പിച്ച ക്രിസ്തുമസ് ആഘോഷത്തില്‍ പങ്കെടുത്ത കെന്നി തന്നോട് അവിടെ പോകണമെന്ന് ശിപാര്‍ശ ചെയ്യിരുന്നു.

അയര്‍ലണ്ടില്‍ ജനസംഖ്യയില്‍ 70 % പേരും സ്വവര്‍ഗ വിവാഹത്തെ അനുകൂലിയ്ക്കുന്നു എന്നാണു അഭിപ്രായ വോട്ടെടുപ്പുകള്‍ സൂചിപ്പിക്കുന്നത്.ഇത് സംബന്ധിച്ച റഫറണ്ടം നടത്താന്‍ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ട്.

മുപ്പത്താറാം ജന്മദിനത്തില്‍ നടത്തിയ വെളിപ്പെടുത്തലില്‍ അടുത്ത മെയ് മാസം നടക്കാന്‍ പോകുന്ന ജനഹിത പരിശോധനയില്‍ തന്റെ നിലപാട് ഗേ വിവാഹത്തിന് അനുകൂലമായിരിക്കുമെന്ന് വ്യക്തമാക്കി കൊണ്ടാണ് വരേദ്കര്‍ പ്രതീകരിച്ചത്.

മാതാപിതാക്കള്‍ക്കും താനൊരു ഗേയാണെന്ന് അറിയാമെന്ന് വരേദ്കര്‍ പറഞ്ഞു.ഇന്ത്യന്‍ പാരമ്പര്യത്തില്‍ നിന്നും നിന്നും വന്ന തന്റെ പിതാവ് ഇതാദ്യം അംഗീകരിച്ചിരുന്നില്ല.പിന്നീട് അദ്ദേഹവും തീരുമാനത്തെ എതിര്‍ത്തില്ലയെന്ന് വരേദ്കര്‍ വെളിപ്പെടുത്തി .ഇന്ത്യന്‍ വംശജനായ അയര്‍ലണ്ടിലെ ഏക മന്ത്രിയാണ് വരേദ്കര്‍ .ആര്‍ ടി ഇ പ്രക്ഷേപണം ചെയ്ത അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങള്‍ താഴെ കേള്‍ക്കാം..

 

Scroll To Top