Tuesday December 06, 2016
Latest Updates

ഹ്യുണ്ടായ് സാന്റക്രൂസ് പിക്കപ്പ് നിര്‍മ്മാണ ഘട്ടത്തിലേക്ക്

ഹ്യുണ്ടായ് സാന്റക്രൂസ് പിക്കപ്പ് നിര്‍മ്മാണ ഘട്ടത്തിലേക്ക്

ഹ്യുണ്ടായ് കഴിഞ്ഞ ഡിട്രോയ്റ്റ് ഓട്ടോ ഷോയില്‍ അവതരിപ്പിച്ച ആശയമാണ് സാന്റക്രൂസ് എന്ന പിക്കപ്പ് വാഹനം. അമേരിക്കന്‍, യൂറോപ്യന്‍ വിപണികളെ ലക്ഷ്യം വച്ചുള്ളതായിരുന്നു വാഹനം. പ്രധാനമായും നോര്‍ത്ത് അമേരിക്കന്‍ ജീവിത ശൈലിയുടെ ഭാഗമാണ് പിക്കപ്പ് ട്രക്കുകള്‍.

ഹ്യുണ്ടായ് ശ്രേണിയില്‍ നിന്നുള്ള ഏറ്റവും കരുത്തുറ്റതെന്നു കരുതപ്പെടുന്ന വാഹനം ഗവേഷണ ഘട്ടം കഴിഞ്ഞ് നിര്‍മാണത്തിലേക്ക് കടന്നതായാണ് കമ്പനി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഹ്യുണ്ടായ് നോര്‍ത്ത് അമേരിക്കന്‍ സി ഇ ഒ ഡേവ് സുക്കോവ്‌സ്‌ക്കിയാണ് വാഹനം നിര്‍മ്മാണത്തോടടുക്കുന്നുവെന്ന സൂചനകള്‍ നല്‍കിയത്.

സതേണ്‍ കാലിഫോര്‍ണിയയിലെ ഗവേശണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞന്മാരാണ് ഡിസൈനു പിന്നില്‍. അമേരിക്കന്‍, യൂറോപ്യന്‍ വിപണികളില്‍ ഡീസല്‍ എഞ്ചിനുമായി ഹ്യുണ്ടായ് പുറത്തിറക്കുന്ന ആദ്യ വാഹനമായിരിക്കും സാന്റക്രൂസ്. 2.0 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എഞ്ചിന്‍ 190 എച് പി ശക്തിയുള്ളതാണ്.

ശക്തമായ ഒരു പിക്കപ്പ് വാഹനത്തിന്റെ അഭാവം വിദേശ വിപണികളില്‍ കമ്പനിക്ക് തിരിച്ചടിയായിരുന്നു. ഇത് നികത്തുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി സാന്റക്രൂസിന് ജന്മം നല്‍കാനൊരുങ്ങുന്നത്.

 

Scroll To Top