Thursday December 08, 2016
Latest Updates

ഹ്യുണ്ടായ് ഇന്ത്യയില്‍ പുതിയ നിര്‍മ്മാണ പ്ലാന്റ് നിര്‍മ്മിക്കും

ഹ്യുണ്ടായ് ഇന്ത്യയില്‍ പുതിയ നിര്‍മ്മാണ പ്ലാന്റ് നിര്‍മ്മിക്കും

ലോകത്തിലെ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹ്യൂണ്ടായ് മോട്ടോര്‍ ഗ്രൂപ്പ് ഇന്ത്യയില്‍ പുതിയ ഫാക്ടറി നിര്‍മ്മിക്കുന്നു. നിലവില്‍ ഹ്യുണ്ടായിക്ക് ചെന്നൈയില്‍ രണ്ട് ഫാക്ടറികളുണ്ട്. ഇതിനു പുറമെയാണ് പുതിയ ഫാക്ടറി നിര്‍മ്മിക്കാന്‍ കമ്പനി പദ്ധതിയിടുന്നത്.

ഇന്നലെ ദക്ഷിണകൊറിയന്‍ തലസ്ഥാനമായ സിയോളില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച്ചയില്‍ കമ്പനി ചെയര്‍മാന്‍ എം കെ ചുങ്ങാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

നിലവില്‍ കമ്പനിയുടെ ചെന്നൈ പ്ലാന്റിന് പ്രതിവര്‍ഷം 6.8 ലക്ഷം വാഹനങ്ങള്‍ നിര്‍മ്മിക്കാനുള്ള ശേഷിയുണ്ട്. ഹ്യുണ്ടായിയുടെ പുതിയ പ്ലാന്റ് ലഭിക്കുന്നതിനായി തമിഴ്‌നാട്, രാജസ്ഥാന്‍, ഗുജറാത്ത് സംസ്ഥാനങ്ങള്‍ സജീവമായി രംഗത്തുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

Scroll To Top