Saturday December 03, 2016
Latest Updates

ഹ്യൂണ്ടായ് ഐഎക്‌സ്25 ജൂണ്‍ മാസത്തോടെ ഇന്ത്യന്‍ വിപണിയിലെത്തും

ഹ്യൂണ്ടായ് ഐഎക്‌സ്25 ജൂണ്‍ മാസത്തോടെ ഇന്ത്യന്‍ വിപണിയിലെത്തും

സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനമായ ഹ്യൂണ്ടായ് ഐഎക്‌സ്25 ജൂണ്‍ മാസത്തോടെ ഇന്ത്യന്‍ വിപണിയിലെത്തും. രാജ്യത്ത് ഏറ്റവുമധികം മത്സരങ്ങള്‍ നടക്കുന്ന സെഗ്മന്റാണിത്. അടുത്തിടെ ഹ്യൂണ്ടായിയുടെ ആദ്യത്തെ ഇന്ത്യന്‍ ക്രോസ്സോവറായ ഐ20 ആക്ടിവ് വിപണിയിലെത്തിയിരുന്നു.

കഴിഞ്ഞ ബീജിങ്ങ് മോട്ടോര്‍ഷോയിലാണ് വാഹനം അവതരിപ്പിക്കപ്പെട്ടത്. ചൈനയില്‍ ആദ്യമായി ലോഞ്ച് ചെയ്യപ്പെട്ട വാഹനത്തിന് അവിടെ മികച്ച പിന്തുണയാണ് ലഭിക്കുന്നത്. രണ്ടു ഡീസല്‍ എഞ്ചിനുകളിലും ഒരു പെട്രോല്‍ എഞ്ചിനിലും വാഹനം ലഭ്യമാകും. മാനുവല്‍ ഗിയര്‍ ബോക്‌സാണ് എല്ലാ എഞ്ചിനുകള്‍ക്കും നല്‍കിയിരിക്കുന്നത്.

നിസ്സാന്‍ ടെറാനോ, റിനോ ഡസ്റ്റര്‍ എന്നിവയാണ് ഇന്ത്യയിലെ മുഖ്യ എതിരാളികള്‍, മാരുതിയും ഈ മേഖലയില്‍ രംഗ പ്രവേശനത്തിനൊരുങ്ങുന്നതായാണ് വിവരം. ഏറ്റവും ഉയര്‍ന്ന വേരിയന്റില്‍ ഇന്ത്യയില്‍ ഫോര്‍ വീല്‍ ഡ്രൈവും നല്‍കുമെന്നു കരുതപ്പെടുന്നു. നാലു മീറ്ററിനു മുകളില്‍ നീളമുള്ള വാഹനത്തിന്റെ വില എട്ടു ലക്ഷത്തിനും പത്തു ലക്ഷത്തിനും ഇടയിലായിരിക്കും.

 

Scroll To Top