Saturday December 03, 2016
Latest Updates

ആന്‍ഡ്രോയിഡ് ആപ്പുകള്‍ ഇനി കാറിന്റെ ഡാഷ് ബോര്‍ഡില്‍ കാണാം; ആന്‍ഡ്രോയിഡ് ഓട്ടോയുമായി ഹ്യൂണ്ടായ്

ആന്‍ഡ്രോയിഡ് ആപ്പുകള്‍ ഇനി കാറിന്റെ ഡാഷ് ബോര്‍ഡില്‍ കാണാം; ആന്‍ഡ്രോയിഡ് ഓട്ടോയുമായി ഹ്യൂണ്ടായ്

ആന്‍ഡ്രോയിഡ് സിസ്റ്റം ഉപയോഗിച്ച് കാറിലെ ഡാഷ്‌ബോര്‍ഡ് വഴി ആപ്പുകള്‍ ലഭ്യമാവുന്ന ആദ്യ കാറുമായി ഹ്യൂണ്ടായ് രംഗത്തെത്തുന്നു. ജൂണ്‍ 2 മുതല്‍ ഹ്യൂണ്ടായ് സൊണാറ്റയിലൂടെ ആന്‍ഡ്രോയിഡ് ഓട്ടോ ലഭ്യമായി തുടങ്ങും. നാവിഗേഷനുള്ള സൊണാറ്റയുടെ 2015 മോഡല്‍ കാറും സ്മാര്‍ട്ടഫോണും കൈയ്യിലുണ്ടെങ്കില്‍ ഇത് ഉപയോഗിക്കാം.

ആന്‍ഡ്രോയിഡ് ഓട്ടോ പ്ലേസ്‌റ്റോറില്‍ നിന്നും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്ത ശേഷം വാഹനം ഓടിക്കുന്നയാളുടെ ഫോണുമായി കണക്ട് ചെയ്യുക. ഇത്തരത്തില്‍ കണ്ക്ട് ആയി കഴിഞ്ഞാല്‍ ഡാഷ് ബോര്‍ഡിലെ ടച്ച് സ്‌ക്രീന്‍ ഇതുവഴി ഓപ്പറേറ്റ് ചെയ്യാന്‍സാധിക്കാവുന്നതാണ്. ഇതുവഴി ഗൂഗിള്‍ മാപ്‌സ്, സ്‌പോട്ടിഫൈ, എന്നിങ്ങനെ നിരവധി ആപ്പുകള്‍ ലഭ്യമാവുകയും ഇതെല്ലാം ഡാഷ്‌ബോര്‍ഡ് സ്‌ക്രീനിലൂടെ കാണാനും സാധിക്കും. 2016 ഓടെ ആന്‍ഡ്രോയിഡ് ഓട്ടോ 28 ബ്രാന്‍ഡുകളില്‍ കൂടി ലഭ്യമാക്കാനാണ് ഹ്യൂണ്ടായ് ശ്രമിക്കുന്നത്.
നേരത്തെ ഹ്യൂണ്ടായ് ആന്‍ഡ്രോയിഡ് വാച്ചിലൂടെ കാര്‍ നിയന്ത്രിക്കാവുന്ന ബഌലിങ്ക് ആപഌക്കേഷന്‍ പുറത്തിറക്കിയിരുന്നു. എഞ്ചിന്‍ പ്രവര്‍ത്തിപ്പിക്കാനും ലോക്ക് ചെയ്യാനും ഹെഡ്‌ലൈറ്റ് പ്രവര്‍ത്തിപ്പിക്കാനും വാഹനത്തെ ലൊക്കേറ്റു ചെയ്യാനുമൊക്കെ സഹായിക്കുന്നതാണ് ഈ ആപ്ലിക്കേഷന്‍. വെറുതെ വാച്ച് സ്‌ക്രീനില്‍ ടാപ്പ് ചെയ്ത് ലോക്ക് മൈ കാര്‍ എന്ന് പറഞ്ഞാല്‍ മതിയാകും കാര്‍ ലോക്കാകും.

 

 

Scroll To Top