Saturday December 10, 2016
Latest Updates

ലോകത്തെ ഞെട്ടിച്ച് ഉത്തര കൊറിയയുടെ ആണവ പരീക്ഷണം..ഹൈഡ്രജന്‍ ബോംബ്, തുടര്‍ന്ന് ഭൂചലനം

ലോകത്തെ ഞെട്ടിച്ച് ഉത്തര കൊറിയയുടെ ആണവ പരീക്ഷണം..ഹൈഡ്രജന്‍ ബോംബ്, തുടര്‍ന്ന് ഭൂചലനം

പ്യോംഗ്യാംഗ് : ലോകത്തെ ഞെട്ടിച്ചുകൊണ്ട് ഉത്തര കൊറിയ ആണവ പരീക്ഷണം നടത്തി. ദക്ഷിണ കൊറിയയ്ക്കും അമേരിയ്ക്കക്കും കടുത്ത വെല്ലുവിളി ഉയര്‍ത്തികൊണ്ടാണ് ഉത്തര കൊറിയയുടെ ആണ്വായുധ പരീക്ഷണം. ഹൈഡ്രജന്‍ ബോംബ് ആണ് തങ്ങള്‍ പരീക്ഷിച്ചതെന്ന് ഉത്തര കൊറിയ അറിയിച്ചു. ആദ്യമായാണ് ഹൈഡ്രജന്‍ ബോംബ് ഇവര്‍ വികസിപ്പിച്ചെടുക്കുന്നത്. അണ്വായുധ പരീക്ഷണക്ഷണത്തെ തുടര്‍ന്ന് അണവ നിലയത്തിന് സമീപത്ത് ഭൂചലനവും അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തി.
ലോകരാജ്യങ്ങളുമായി ബന്ധം പുലര്‍ത്താതെ ഒറ്റപ്പെട്ടു കഴിയുന്ന ഉത്തര കൊറിയയുടെ ആണവപരീക്ഷണത്തില്‍ സ്തബ്ധരായിരിക്കുകയാണ് ലോകം. തലസ്ഥാനമായ പ്യോംഗ്യാംഗില്‍നിന്ന് 90 കിലോ മീറ്റര്‍ മാറിയുള്ള പ്രധാന ആണവപരീക്ഷണകേന്ദ്രത്തിനു സമീപം റിക്ടര്‍ സ്‌കെയിലില്‍ 5.2 രേഖപ്പെടുത്തിയ ഭൂചലനം നടന്നത് ആണവപരീക്ഷണത്തെ തുടര്‍ന്നാണെന്ന് ദക്ഷിണ കൊറിയയും ജപ്പാനും ചൈനയും സംശയം പ്രകടിപ്പിച്ചിരുന്നു.

ഇതിനു പിന്നാലെയാണ് തങ്ങള്‍ വിജയകരമായി ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ചെന്ന അവകാശവാദവുമായി ഉത്തര കൊറിയ രംഗത്തെത്തിയത്. ഉത്തര കൊറിയയുടെ നീക്കത്തില്‍ സംശയം ഉയര്‍ന്നതിനെ തുടര്‍ന്ന് ദക്ഷിണ കൊറിയുടെ മന്ത്രിമാര്‍ യോഗം ചേര്‍ന്നു. ഉത്തര കൊറിയ മുമ്പ് ആണവ പരീക്ഷണം നടത്തിയ സ്ഥലത്തിനടുത്തുണ്ടായ ഭൂകമ്പമാണ് ദക്ഷിണ കൊറിയയെ ആശങ്കയിലാക്കിയത്. യു.എസ് ജിയോളജിക്കല്‍ സര്‍വെയുടെ റിപ്പോര്‍ട്ട് പ്രകാരം ഉത്തര കൊറിയ മുമ്പ് ആണവ പരീക്ഷണം നടത്തിയ ഇടത്തിന് 50 കിലോമീറ്റര്‍ അകലെ ഭൂമിക്ക് പത്തു കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം.

എന്താണ് ഹൈഡ്രജന്‍ ബോംബ് ?

 മനുഷ്യനിര്‍മ്മിതമായ ഭൂമിയിലെ ഏറ്റവും പ്രഹരശേഷിയുള്ള ആയുധം. അങ്ങനെ വിശേഷിപ്പിക്കാം ഹൈഡ്രജന്‍ ബോംബിനെ. ആദ്യം ചെറിയ അണുസ്‌ഫോടനത്തില്‍ നിന്നുണ്ടാകുന്ന ഊര്‍ജ്ജം ഉപയോഗപ്പെടുത്തി ഹൈഡ്രജന്‍ ആറ്റങ്ങളെ കൂട്ടിചേര്‍ക്കുകയും വലിയ പ്രഹരശേഷിയുള്ള സ്‌ഫോടനം ഉണ്ടാകുകയും ചെയ്യുന്നത്. അണുബോംബിനെക്കാള്‍ പത്തും നൂറും ആയിരവും മടങ്ങ് ശേഷിയുള്ളതാണ് ഹൈഡ്രജന്‍ ബോംബുകള്‍. അണുബോംബിനെ അപേക്ഷിച്ച് ആണവവികിരണം വളരെ കുറവായിരിക്കും, പക്ഷേ പ്രഹരശേഷി വളരെ വലുതും.

അണുബോംബിനെക്കാള്‍ വളരെ ചെറുതാണ് ഹൈഡ്രജന്‍ ബോംബ്. ഏതാനും അടിനീളം മാത്രം വരുന്ന ഹൈഡ്രജന്‍ ബോംബ് ബാലിസ്റ്റിക് മിസൈലുകളിലെ പോര്‍മുനയില്‍ ചേര്‍ക്കാവുന്നതാണ്. 1952 ല്‍ അമേരിക്കയാണ് ആദ്യമായി ഹൈഡ്രജന്‍ ബോംബ് വികസിപ്പിച്ചത്. പിന്നാലെ സോവിയറ്റ് യൂണിയന്‍ ഹൈഡ്രജന്‍ ബോംബുണ്ടാക്കി. സാര്‍ ബോംബ് എന്നറിയപ്പെടുന്ന എഎന്‍602 ഹൈഡ്രജന്‍ ബോംബ് സോവിയറ്റ് യൂണിയന്‍ പരീക്ഷിച്ചത് 1961 ലാണ്. ബ്രിട്ടന്‍, ചൈന, ഇസ്രായേല്‍, ഫ്രാന്‍സ്, ഇന്ത്യ, പാകിസ്താന്‍ എന്നീ രാജ്യങ്ങളും ഹൈഡ്രജന്‍ ബോംബ് നിര്‍മ്മിക്കുകയോ അതിന്റെ സാങ്കേതികവിദ്യ കൈവശമോ ഉള്ള രാജ്യങ്ങളാണ്.

ഉത്തര കൊറിയയിലെ യോങ്‌ബ്യോണ്‍ ആണവകേന്ദ്രത്തിലെ റിയാക്ടറുകള്‍ക്ക് ഒരു വര്‍ഷം ആറു കിലോ ഗ്രാം പ്ലൂട്ടോണിയം ഉല്‍പ്പാദിപ്പിക്കാനാവും. ഇതനുസരിച്ച് ഉത്തര കൊറിയയുടെ കൈവശം ആറ് അണുബോംബെങ്കിലും ഉണ്ടാവുമെന്നാണ് കണക്കുകൂട്ടല്‍. ഇതില്‍ രണ്ടു ബോംബെങ്കിലും പരീക്ഷണാര്‍ത്ഥം അവര്‍ ഭൂഗര്‍ഭത്തില്‍ പൊട്ടിച്ചു. 2013ലെ ആണവപരീക്ഷണത്തില്‍ ഉത്തര കൊറിയ ഉപയോഗിച്ചത് യൂറേനിയമോ പ്ലട്ടോണിയമോ എന്നതില്‍ ഇതുവരെ വ്യക്തതയുമില്ല. 

യുറേനിയം അയിരുകളുടെ മികച്ച കലവറയുള്ള ഉത്തര കൊറിയയ്ക്ക് അണുബോംബിന് ആവശ്യമായ മൂലകങ്ങള്‍ സ്വയം ഉല്‍പ്പാദിപ്പിക്കാനാവുമെന്ന് ലോകരാജ്യങ്ങള്‍ക്കറിയാം. ഇതിനകം തന്നെ ഉത്തര കൊറിയയയുടെ കൈവശം യൂറേനിയം അടിസ്ഥാനമാക്കിയുള്ള ബോംബുകള്‍ ഉള്ളതായും സംശയമുണ്ട്.. 










































 

Scroll To Top