Sunday December 04, 2016
Latest Updates

ഹംഗറിയില്‍ പട്ടാളത്തിന് പുതിയ അധികാരം,അഭയാര്‍ഥികള്‍ക്ക് നേരെ ആയുധം ഉപയോഗിക്കാനും അനുമതി 

ഹംഗറിയില്‍ പട്ടാളത്തിന് പുതിയ അധികാരം,അഭയാര്‍ഥികള്‍ക്ക് നേരെ ആയുധം ഉപയോഗിക്കാനും അനുമതി 

ബുഡാപെസ്റ്റ്: രാജ്യത്ത് പ്രവേശിക്കുന്നതില്‍ നിന്ന് അഭയാര്‍ഥികളെ തടയാന്‍ സൈന്യത്തിനും ഹംഗേറിയന്‍ പാര്‍ലമെന്റ് നിര്‍ണ്ണായകമായ പുതിയ അധികാരങ്ങള്‍ നല്‍കി. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ പാസ്സാക്കപ്പെട്ട നിയമങ്ങള്‍, സൈന്യത്തിന് അതിര്‍ത്തികളെ നിയന്ത്രിക്കുന്നതിലും, അതിനായി ആളപായമില്ലാതെ ആയുധങ്ങള്‍ ഉപയോഗിക്കാനും ഉള്ള അധികാരങ്ങള്‍ നല്‍കുന്നു. അനുമതി ഇല്ലാതെ അതിര്‍ത്തികള്‍ കടക്കുന്നതിന് അ്ഞ്ച് വര്‍ഷം വരെ ജയില്‍ ശിക്ഷ നല്‍കുന്ന നിയമം കഴിഞ്ഞ ആഴ്ച നിലവില്‍ വന്നതിനു പിന്നാലെയാണ് ഇത്. സൈന്യത്തിന് ഐഡി കാര്‍ഡുകള്‍ പരിശോധിക്കാനും നടപടിയെടുക്കാനും കഴിയും. പോലീസിന് ഇനിമുതല്‍ അഭയാര്‍ഥികളെ പാര്‍പ്പിച്ചിട്ടുണ്ടോ എന്ന് വീടുകള്‍ക്കുള്ളില്‍ കയറി പരിശോധന നടത്താം. സ്‌റ്റേറ്റ് ഓഫ് ക്രൈസിസ് പ്രഖ്യാപിച്ചിട്ടുള്ള അതിര്‍ത്തിയിലുള്ള ആറ് കൗണ്ടികളിലാണ് ഈ നിയമം പ്രയോഗിക്കുക. 

അഭയാര്‍ഥികള്‍ നമ്മുടെ മേല്‍ ഒഴുകിപ്പരക്കുകയാണ്, അവര്‍ വാതിലില്‍ മുട്ടുകയല്ല, വാതില്‍ തകര്‍ത്ത് നമ്മുടെ മേല്‍ ഇടുകയാണ്, എന്നാണ് പ്രധാനമന്ത്രി അഭിപ്രായപ്പട്ടത്. ഹംഗറിയുടേയും യൂറോപ്പിന്റെ മൊത്തത്തിലുള്ള അതിര്‍ത്തികളും അപകടത്തിലാണ് എന്ന് അദ്ദേഹം പറഞ്ഞു.


Scroll To Top