Saturday December 10, 2016
Latest Updates

അത്യാഹിതവിഭാഗത്തില്‍ ഡോക്റ്ററെ കാണാന്‍ 15 മണിക്കൂര്‍ കാത്തിരിപ്പ്:അയര്‍ലണ്ട് ഇപ്പോഴും യൂറോപ്പിന്റെ രോഗി തന്നെയോ?

അത്യാഹിതവിഭാഗത്തില്‍ ഡോക്റ്ററെ കാണാന്‍ 15 മണിക്കൂര്‍ കാത്തിരിപ്പ്:അയര്‍ലണ്ട് ഇപ്പോഴും യൂറോപ്പിന്റെ രോഗി തന്നെയോ?

ലീംറിക്ക് :അയര്‍ലണ്ടിലെ ആശുപത്രികളിലെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ ഡോക്റ്റര്‍മാരെ കാണുന്നതിനുള്ള കാത്തിരിപ്പ് 15 മണിക്കൂര്‍ വരെ നീളുന്നതായി വെളിപ്പെടുത്തല്‍.അപകടങ്ങളില്‍ പെട്ടവര്‍ അടക്കമുള്ള അത്യാഹിത വിഭാഗത്തിലെ രോഗികളാണ് ഇത്തരത്തില്‍ അവഗണനയെ നേരിടുന്നത്.

ലീംറിക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ ഇക്കാര്യം പൊതുജനങ്ങളെ അറിയിച്ചു കഴിഞ്ഞ ദിവസം അറിയിപ്പ് തന്നെ പ്രസിദ്ധീകരിച്ചു.എന്നാല്‍ പിന്നീട് ഉന്നത ഇടപെടലിനെ തുടര്‍ന്ന് പുറപ്പെടുവിച്ച അറിയിപ്പില്‍ 5 മണിക്കൂറിനുള്ളില്‍ രോഗികളെ കാണുമെന്നായി അറിയിപ്പ്.ed d

അയര്‍ലണ്ടിലെ ആശുപത്രികളില്‍ ട്രോളിയില്‍ ചികിത്സ കാത്തിരിക്കുന്ന രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് നഴ്‌സിംഗ് യൂണിയനുകള്‍ വീണ്ടും മുന്നറിയിപ്പ് നല്കി..ട്രോളിയില്‍ കാത്തിരിക്കുന്ന രോഗികളുടെ എണ്ണത്തില്‍ തുടര്‍ച്ചയായ അഞ്ചാം മാസവും വര്‍ദ്ധിച്ചു. രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷം ഇതേ സമയത്തെ അപേക്ഷിച്ച് 44 ശതമാനത്തിന്റെ വര്‍ധനവ് രേഖപെടുത്തി. ഐറിഷ് നഴ്‌സസ് ആന്‍ഡ് മിഡ്‌വൈഫ് ഓര്‍ഗനൈസേഷന്‍ നടത്തിയ പഠനത്തില്‍ ഡബ്ലിനിലെ എല്ലാ ആശുപത്രികളിലും ട്രോളിയില്‍ കാത്തിരിക്കുന്ന രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായി.രോഗികളെ വേണ്ട വിധത്തില്‍ ശുശ്രൂഷിക്കാന്‍ വേണ്ട സൗകര്യവും സമയവും പോലും ലഭിക്കാതെ വരുമെന്ന് ഐ എന്‍ എം ഓ മുന്നറിയിപ്പ് നല്‍കി 

ഡബ്ലിനിലെ സെന്റ് വിന്‌സന്റ്‌സ്,ബ്യൂമോണ്ട് എന്നി ആശുപത്രികള്‍ക്ക് പുറമേ ദ്രോഗഡ , ലിമെറിക്ക്, ഗാല്‍വെ, വെക്‌സ്‌ഫോര്‍ഡ്,മു ള്ളിന്ഗര്‍,തുള്ളാമൂര്‍,സ്ലൈഗോ,മേയോ, കെറി എന്നിവടങ്ങളിലെല്ലാം ആശുപത്രികളില്‍ ട്രോളിയില്‍ കാത്തിരിക്കുന്നരോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായി.

.ലോക്കല്‍, റീജണല്‍, നാഷണല്‍ ലെവല്‍ ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങളിലെ പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഐ.എന്‍.എം.ഒ ജനറല്‍ സെക്രട്ടറി ലിയാം ഡോറന്‍ ആരോഗ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

അത്യാഹിത വിഭാഗങ്ങളിലെ ജനത്തിരക്ക് വര്‍ധിക്കുന്നതാണ് പ്രതിസന്ധി. 40 രോഗികള്‍ വരെ ട്രോളിയില്‍ കാത്തിരിക്കുന്ന ആശുപത്രിയില്‍ രോഗികള്‍ക്ക് ശരിയായ പരിചരണം ലഭിക്കുമെന്ന് കരുതുന്നത് തെറ്റായ ധാരണയാണെന്ന് ലിയാം ഡോറന്‍ പറഞ്ഞു. ആശുപത്രികളില്‍ അടിസ്ഥാന സൗകര്യമില്ലാത്തതിന്റെ പ്രതിസന്ധി അനുഭവിക്കുന്നത് രോഗികള്‍ തന്നെയാണെന്നും ഐ.എന്‍.എം.ഒ നേതാവ് നേതാവ് പറഞ്ഞു.കിടക്കകളുടെ എണ്ണം കുറയുന്നതിന് പുറമേ ജീവനക്കാരുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടാകുന്നതും ഈ ആശുപത്രികളിലെ പ്രതിസന്ധിക്ക് കാരണമാണ്.

യൂറോപ്പിന്റെ രോഗി എന്നാണ് അയര്‍ലണ്ടിനെ 1990 വരെ ലോകം വിളിച്ചത്.ദയനീയമായ സാമ്പത്തിക സ്ഥിതി ആയിരുന്നു അതിനു കാരണം.അതിനു ശേഷം മറ്റുചില രാജ്യങ്ങള്‍ക്കായി ആ പേര് മാറ്റിക്കൊടുക്കാന്‍ ആയെങ്കിലും ഇപ്പോള്‍ ആശുപത്രികളില്‍ ട്രോളികളിലും അല്ലാതെയുമായുള്ള ‘കാത്തിരിപ്പ്’ രോഗികളുടെ കണക്കുകേട്ടാല്‍ അയര്‍ലണ്ടിനെ ആരും വിളിച്ചുപോകും യൂറോപ്പിന്റെ രോഗി’യെന്ന് . പ്രായഭേദമില്ലാതെ ആശുപത്രി സ്‌പെഷലിസ്റ്റുകളുടെ ഡേറ്റിനായി കാത്തിരിക്കുന്നതും രോഗികള്‍ പതിനായിരക്കണക്കിന് രോഗികളാണ്.







Scroll To Top