Thursday December 08, 2016
Latest Updates

മരുന്ന് കുറിച്ചു നല്‍കാന്‍ കൂടുതല്‍ നഴ്‌സുമാരും മിഡ്‌വൈഫുമാരും തയാറാകണമെന്ന് എച്ച് എസ് ഇ

മരുന്ന് കുറിച്ചു നല്‍കാന്‍ കൂടുതല്‍ നഴ്‌സുമാരും മിഡ്‌വൈഫുമാരും തയാറാകണമെന്ന് എച്ച് എസ് ഇ

ഡബ്ലിന്‍:മരുന്ന് കുറിച്ചു കൊടുക്കാനുള്ള അധികാരം നല്‍കിക്കൊണ്ട് 894 നഴ്‌സുമാരുടെ പേരുകള്‍ എച്ച്.എസ്.ഇ രജിസ്റ്റര്‍ ചെയ്തു. ആറു മാസത്തെ ട്രെയിനിങ്ങിനു ശേഷമാണ് ഡോക്ടര്‍മാര്‍ക്കു മാത്രമായുണ്ടായിരുന്ന ഈ അധികാരം നഴ്‌സുമാര്‍ക്കു കൂടി നല്‍കിയിരിക്കുന്നത്.

എന്നാല്‍ 1,200 നഴ്‌സുമാര്‍ക്ക് ഈ അധികാരം നല്‍കാനായിരുന്നു എച്ച്.എസ്.ഇയുടെ പദ്ധതി. ഇതിനായി ഫണ്ട് നല്‍കുകയും ചെയ്തിരുന്നു. പക്ഷേ ലഭിച്ചത് 894 പേരെ മാത്രം. അതായത് ഈ അധികാരമുള്ളത് അയര്‍ലണ്ടിലെ 67 നഴ്‌സുമാരില്‍ ഒരാള്‍ക്ക് എന്ന അനുപാതത്തില്‍ മാത്രമാണിപ്പോള്‍.

അതേസമയം കൂടുതല്‍ നഴ്‌സുമാരെ മരുന്ന് കുറിച്ചു കൊടുക്കാന്‍ അധികാരം ഉള്ളവരാക്കി മാറ്റാനായി പുതിയ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഇതിനു വേണ്ടി വരുന്ന വലിയ പേപ്പര്‍ വര്‍ക്കുകളാണ് നഴ്‌സുമാരെ ഇതില്‍ നിന്നും പിന്തിരിപ്പിക്കുന്നത് എന്നതിനാല്‍ പേപ്പര്‍ വര്‍ക്കുകള്‍ കുറയ്ക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

നഴ്‌സുമാര്‍ക്ക് ഇത്തരം അധികാരം ലഭിച്ചതു മുതല്‍ രോഗികള്‍ക്ക് വലിയ സൗകര്യമായിട്ടുണ്ടെന്ന് എച്ച്.എസ്.ഇ ഉദാഹരണസഹിതം ചൂണ്ടിക്കാട്ടുന്നുണ്ട്. പലയിടത്തും പ്രിസ്‌ക്രിപ്ഷന്‍ ലഭിക്കാനായി രോഗികള്‍ക്ക് കാത്തിരിക്കേണ്ട സമയം കുറഞ്ഞിട്ടുണ്ട്. രോഗികള്‍ക്ക് പെട്ടെന്ന് ഡിസ്ചാര്‍ജ്ജ് ലഭിക്കുകയും ചെയ്യുന്നു. ഈ അധികാരം ലഭിക്കുന്ന നഴസുമാര്‍ക്ക് ശമ്പളവര്‍ദ്ധനവും ലഭിക്കുന്നുണ്ട്.

പുതിയ സംഘത്തിന്റെ റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ കൂടുതല്‍ നഴ്‌സുമാര്‍ക്കും മിഡ് വൈഫുമാര്‍ക്കും മരുന്ന് കുറിച്ചു നല്‍കാനുള്ള അധികാരം നല്‍കുമെന്നും എച്ച്.എസ്.ഇ വ്യക്തമാക്കി

Scroll To Top