Sunday December 04, 2016
Latest Updates

29 വയസുകാരന്‍ ആരോഗ്യമന്ത്രിയ്‌ക്കെതിരെ ആദ്യവെടി പൊട്ടിച്ച് ഫിയനാഫാളും,പ്രതിപക്ഷവും

29 വയസുകാരന്‍ ആരോഗ്യമന്ത്രിയ്‌ക്കെതിരെ ആദ്യവെടി പൊട്ടിച്ച് ഫിയനാഫാളും,പ്രതിപക്ഷവും

ഡബ്ലിന്‍: ചെറുപ്പക്കാരനായ ആരോഗ്യ മന്ത്രി സിമോണ്‍ ഹാരിസിന്റെ ആദ്യ തീരുമാനത്തിനെതിരെ എതിര്‍പ്പുമായി ഫിയനാ ഫാളും മറ്റുകക്ഷികളും രംഗത്തെത്തി.ഹോസ്പിറ്റലുകളെ നിയന്ത്രിക്കാനായി ട്രസ്റ്റുകളെ ഏര്‍പ്പെടുത്താനും, ഹെല്‍ത്ത് സര്‍വീസ് എക്‌സിക്യുട്ടീവിനെ ഹെല്‍ത്ത് കമ്മിഷനാക്കി പുനര്‍നാമകരണം ചെയ്യാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ ശക്തിയുക്തം എതിര്‍ക്കാനാണ് പ്രതിപക്ഷ നീക്കം.

ആരോഗ്യരംഗത്തിന്റെ കാര്യക്ഷമതിയിലായിരിക്കണം ശ്രദ്ധയൂന്നേണ്ടതെന്നാണ് ഫിയനാഫാള്‍ വക്താവ് ബില്ലി കെല്ലഹര്‍ പറഞ്ഞത്. മതിയായ റിസര്‍ച്ച് നടത്താതെ ഹെല്‍ത്ത് സ്ട്രക്ചര്‍ പുനര്‍നിര്‍മ്മിക്കുന്നക് ബുദ്ധിയല്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഹോസ്പിറ്റലുകളുടെ നിയന്ത്രണം ട്രസ്റ്റുകളെ ഏല്‍പ്പിക്കുന്നത് ഹോസ്പിറ്റല്‍ നെറ്റ്‌വര്‍ക്കുകളെ സ്വകാര്യവല്‍ക്കരിക്കാന്‍ കാരണമാകുമെന്നാണ് തങ്ങളുടെ ഭയമെന്ന് ഷിന്‍ ഫെന്നും പ്രതികരിച്ചു.

അതേസമയം എച്ച്.എസ്.ഇ പിരിച്ചുവിട്ട് ഹെല്‍ത്ത് കമ്മിഷന്‍ രൂപീകരിക്കാനുള്ള തീരുമാനത്തെ ദി ഐറിഷ് നഴ്‌സസ് ആന്‍ഡ് മിഡ്‌വൈവ്‌സ് ഓര്‍ഗനൈസേഷന്‍ (ഐ.എന്‍.എം.ഒ) സ്വാഗതം ചെയ്തു. എച്ച്.എസ്.ഇ എത്രയും വേഗം പിരിച്ചുവിടുന്നതാണ് നല്ലത് എന്നും ഐ.എന്‍.എം.ഒ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് ഓഫിസര്‍ ടോണി ഫിറ്റ്‌സ്പാട്രിക് പറഞ്ഞു.

പല ആശുപത്രികളിലും മതിയായ സ്റ്റാഫ് ഇല്ലാത്തതും ഐ.എന്‍.എം.ഒ ശ്രദ്ധയില്‍പ്പെടുത്തി. പുതിയ ആരോഗ്യ മന്ത്രി ഇക്കാര്യത്തില്‍ കാര്യക്ഷമമായ മാറ്റം കൊണ്ടുവരാന്‍ ശ്രമിക്കുമെന്ന് തങ്ങള്‍ കരുതുന്നതായും ഓര്‍ഗനൈസേഷന്‍ വ്യക്തമാക്കി.

അതേസമയം മുന്‍ ആരോഗ്യ മന്ത്രി ലിയോ വരേദ്കറെ പിന്തുടരരുതെന്നു ചിലര്‍ ആരോഗ്യ മന്ത്രി സിമോണ്‍ ഹാരിസിനെ ഉപദേശിച്ചു. മന്ത്രി പുതുതായി എന്തെങ്കിലും ചെയ്യാന്‍ ശ്രമിക്കണം എന്നാണ് ഇവരുടെ അഭിപ്രായം.

വെയ്റ്റിങ് ലിസ്റ്റ്, രോഗികളുടെ എണ്ണപ്പെരുപ്പം എന്നീ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനായി പത്ത് വര്‍ഷ പദ്ധതി കൊണ്ടുവരാനാണ് തന്റെ ശ്രമമെന്ന് ഹാരിസ് പറഞ്ഞിരുന്നു.

 

Scroll To Top