Thursday December 08, 2016
Latest Updates

അയര്‍ലണ്ടിലേയ്ക്ക് റിക്രൂട്ട്‌മെന്റിനായി എച്ച് എസ്ഇ മുടക്കുന്നത് മില്യണുകള്‍:മലയാളി ഏജന്റുമാര്‍ കണക്ക് പറഞ്ഞ് വാങ്ങുന്നത് ലക്ഷങ്ങള്‍ ,റിക്രൂട്ട്‌മെന്റ് മേഖലയില്‍ തട്ടിപ്പ് പെരുകുന്നു 

അയര്‍ലണ്ടിലേയ്ക്ക് റിക്രൂട്ട്‌മെന്റിനായി എച്ച് എസ്ഇ മുടക്കുന്നത് മില്യണുകള്‍:മലയാളി ഏജന്റുമാര്‍ കണക്ക് പറഞ്ഞ് വാങ്ങുന്നത് ലക്ഷങ്ങള്‍ ,റിക്രൂട്ട്‌മെന്റ് മേഖലയില്‍ തട്ടിപ്പ് പെരുകുന്നു 

ഡബ്ലിന്‍: അയര്‍ലണ്ടിലേയ്ക്ക് നഴ്‌സുമാരുടെയും ഡോക്ടര്‍മാരുടെയും റിക്രൂട്ട്‌മെന്റിനായി എച്ച് എസ്ഇ മുടക്കുന്നത് മില്യണുകള്‍ എന്ന് വെളിപ്പെടുത്തല്‍.നഴ്‌സുമാരെയും ഡോക്റ്റര്‍മാരെയും മറ്റ് ആരോഗ്യപ്രവര്‍ത്തകരെയും കണ്ടെത്തി എച്ച് എസ് ഇ ക്ക് വിവരങ്ങള്‍ കൈമാറുന്നതിന് മാത്രമാണ് ഈ തുക.ഇന്റര്‍വ്യൂ ,തിരഞ്ഞെടുക്കപ്പെടുന്ന യാത്രാചിലവുകള്‍ എന്നീ ഇനങ്ങളില്‍ നല്കപ്പെടുന്ന തുകയും കൂടി കൂട്ടിയാല്‍ ഇതിന്റെ ഇരട്ടിയോളം ചിലവാണ് എച്ച് എസ് ഇ യ്ക്ക് ഉണ്ടാകുക.

എച്ച് എസ് ഇ ഇത്രയും വലിയ പ്രതിഫലം ഇന്ത്യയില്‍ നിന്നടക്കം നഴ്‌സുമാരെയും മറ്റു മെഡിക്കല്‍ പ്രൊഫഷനുകളെയും തിരഞ്ഞെടുക്കാന്‍ നല്‍കുമ്പോഴാണ് ലക്ഷക്കണക്കിന് രൂപ കേരളത്തില്‍ നിന്ന് അയര്‍ലണ്ടില്‍ എത്തുന്ന ചില ഉദ്യോഗാര്‍ഥികളില്‍ നിന്നും സര്‍വീസ് ചാര്‍ജ് ഇനത്തില്‍ ചില ഏജന്റുമാര്‍ വാങ്ങുന്നത്.കഴിഞ്ഞ മാസം അയര്‍ലണ്ടില്‍ അഡാപ്‌റ്റേഷന് എത്തിയ ചില നഴ്‌സുമാരോടും ലക്ഷങ്ങള്‍ വാങ്ങിയതായി പരാതിയുണ്ട്.വീടും സ്ഥലവും പണയം വെച്ച് രക്ഷിതാക്കള്‍ നല്‍കിയ ലക്ഷങ്ങളാണ് അഡാപ്‌റ്റേഷന് എത്തിയ തന്നോട് വാങ്ങിയതെന്നും,ഇവിടെ എത്തിയപ്പോള്‍ മാത്രമാണ് ഇതിനു വേണ്ടി പണം ഒന്നും നല്‌കേണ്ടതില്ലയെന്ന് തിരിച്ചറിഞ്ഞതെന്നും ഒരു ഉദ്യോഗാര്‍ഥി ഐറിഷ് മലയാളിയോട് വെളിപ്പെടുത്തി.

മലയാളികളായ \ചിലരുടെ നേതൃത്വത്തിലാണ് ഫീസ് വാങ്ങിയുള്ള കേരളത്തില്‍ നിന്നുള്ള ‘അഡാപ്‌റ്റേഷന്‍ റിക്രൂട്ട്‌മെന്റ്’ നടത്തുന്നത്.
ഫീസ് വാങ്ങാതെ നഴ്‌സിംഗ് ഹോമുകളിലെയ്ക്കും എച്ച് എസ് ഇ യിലേക്കും റിക്രൂട്ട്‌മെന്റ് നടത്തുന്ന കമ്പനികള്‍ ഉണ്ടെന്നിരിക്കെയാണ് ഈ തട്ടിപ്പ് സംഘം വിലസുന്നത്

തദ്ദേശീയ കമ്പനികളും സജീവമായി രംഗത്തുണ്ട്. ഗ്ലോബല്‍ മെഡിക്‌സിന്‍ എന്ന ഒരൊറ്റ ഏജന്‍സിയ്ക്ക് ഫീസായി 2013ല്‍ ലഭിച്ചത് 26.8 മില്യണ്‍ യൂറോയാണെന്ന് എച്ച് എസ്ഇയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത് . മുന്‍ വര്‍ഷത്തെ 17.2 മില്യണ്‍ യൂറോയില്‍ നിന്നാണ് ഇത് വര്‍ധിച്ചത്. ഒരു വര്‍ഷത്തിനിടെ വരുമാനത്തില്‍ ഇരട്ടിയോളം വര്‍ധനവാണ് ഇതുവഴി ഉണ്ടാകുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 19.68 മില്യണ്‍ യൂറോയില്‍ നിന്നും കഴിഞ്ഞ മാര്‍ച്ച് വരെയുള്ള പന്ത്രണ്ട് മാസ കാലയളവില്‍ വരുമാനം 41.6 മില്യണായി വര്‍ധിച്ചു.

ഗ്ലോബല്‍ മെഡിക്‌സിന്റെ നികുതിയിതര ലാഭത്തില്‍ 130 ശതമാനത്തിന്റെ വര്‍ധനയാണുണ്ടായത്. പ്രീ ടാക്‌സ് പ്രോഫിറ്റ് 1.42 മില്യണ്‍ യൂറോയില്‍ നിന്നും 3.28 മില്യണായി ഉയര്‍ന്നു. യുകെയിലെ മാതൃസ്ഥാപനത്തിന് കഴിഞ്ഞ വര്‍ഷം 1.34 മില്യണ്‍ യൂറോയുടെ ഡിവിഡന്റുകളാണ് സ്ഥാപനം നല്‍കിയത്. ഡയറക്ടറുമാരുടെ റിപ്പോര്‍ട്ട് പ്രകാരം 2014 മാര്‍ച്ച് 31 വരെയുള്ള ഒരു വര്‍ഷക്കാലയളവില്‍ ലാഭത്തില്‍ നിര്‍ണായകമായ വര്‍ധനയാണുണ്ടായതെന്ന് വ്യക്തമാക്കുന്നു. 

നഴ്‌സുമാരും ഡോക്ടര്‍മാരുമുള്‍പ്പെടുന്ന യോഗ്യരായ മെഡിക്കല്‍ സ്റ്റാഫിനെ വിതരണം ചെയ്യുന്ന മേഖലയിലേക്ക് തിരിഞ്ഞതോടെ അടുത്തിടെയായി കമ്പനി വിപുലപ്പെടുത്തിയിട്ടുണ്ട്.ലക്ഷങ്ങളാണ് കമ്പനി ഡയറക്ടര്‍മാര്‍ ശമ്പള ഇനത്തില്‍ വാങ്ങുന്നത്. കമ്പനിയിലെ തൊഴിലാളികളുടെ എണ്ണം 32ല്‍ നിന്നും 51 ആയി വര്‍ധിച്ചിട്ടുണ്ട്. ഇവരുടെ വേതനവും ഉള്‍പ്പെടുത്തി സ്റ്റാഫിനുള്ള ചെലവ് രണ്ട് മില്യണ്‍ യൂറോയായി കൂടി.

ഇത്രയും ഭീമമായ തുക എച്ച് എസ് ഇ യില്‍ നിന്നും വാങ്ങുന്നവരാണ് അത് കൂടാതെ റിക്രൂട്ട് ചെയ്യപ്പെടുന്ന നഴ്‌സുമാരുടെ കൈയ്യില്‍ നിന്നും കണക്ക് പറഞ്ഞു പ്രതിഫലം വാങ്ങുന്നത്.ഇപ്പോഴത്തെ സാഹചര്യത്തില്‍ അയര്‍ലണ്ടില്‍ നഴ്‌സായി എത്താന്‍ ഏതാനം ആയിരം രൂപ മാതമേ ചെലവ് വരുകയുള്ളു എന്നിരിക്കെയാണ് ഈ ലക്ഷങ്ങളുടെ തട്ടിപ്പ് അരങ്ങേറുന്നത്.

.

Scroll To Top