Wednesday December 07, 2016
Latest Updates

അയര്‍ലണ്ടിലേയ്ക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യാനുള്ള എച്ച്.എസ്.ഇ നീക്കം അവതാളത്തില്‍

അയര്‍ലണ്ടിലേയ്ക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യാനുള്ള എച്ച്.എസ്.ഇ നീക്കം അവതാളത്തില്‍

ഡബ്ലിന്‍:ആരോഗ്യമേഖലയെ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി അയര്‍ലണ്ടിലെ ആശുപത്രികളില്‍ കൂടുതല്‍ നഴ്സുമാരെ റിക്രൂട്ട് ചെയ്യാനുള്ള എച്ച്.എസ്.ഇയുടെ നീക്കം ഫലം കണ്ടില്ല എന്ന് റിപ്പോര്‍ട്ട്. ശമ്പളക്കുറവ്, ജോലിഭാരം എന്നിങ്ങനെ നഴ്സിങ് മേഖല പ്രശ്നങ്ങള്‍ ബാധിച്ചിരിക്കെ ഇതിനെ മറികടന്ന് നഴ്സുമാരുടെ അഭാവം നികത്താനുള്ള ശ്രമങ്ങളും വേണ്ട രീതിയില്‍ ഫലം കണ്ടില്ല എന്നാണ് റിപ്പോര്‍ട്ട്.

2006ലെ വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ (ഡബ്ല്യു.എച്ച്.ഒ) കണക്കുപ്രകാരം ലോകത്താകെ 4.3 മില്ല്യണ്‍ നഴ്സുമാരുടെ കുറവുണ്ട്. അടുത്ത 20 വര്‍ഷത്തിനുള്ളില്‍ ഇത് 20% ആയി വര്‍ദ്ധിക്കുമെന്നും റിപ്പോര്‍ട്ട് അന്ന് വ്യക്തമാക്കിയിരുന്നു.

ആവശ്യത്തിന് നഴ്സുമാര്‍ ഇല്ലാത്തുമൂലം അയര്‍ലണ്ടിലെ ആശുപത്രികളില്‍ രോഗികള്‍ക്ക് ശരിയായ പരിചരണം ലഭിക്കുന്നില്ല എന്ന വിമര്‍ശനം ഏറെക്കാലമായി നിലനില്‍ക്കുന്നുണ്ട്. ഇതിനിടെ ആനുകൂല്യങ്ങള്‍ കുറച്ചതും, ജോലിസമയം വര്‍ദ്ധിപ്പിച്ചതുമടക്കം നിരവധി കാരണങ്ങള്‍ ഇവിടുത്തെ നഴ്സുമാരെ മറ്റ് രാജ്യങ്ങളിലേയ്ക്ക് ജോലി തേടിപ്പോകാന്‍ നിര്‍ബന്ധിതരാക്കുകയും ചെയ്തു.

ഡിഗ്രി കഴിഞ്ഞ് പുറത്തുവരുന്ന ട്രെയ്നി നഴ്സുമാര്‍ക്ക് ഉടന്‍ ജോലി ലഭ്യമാക്കുമെന്ന് എച്ച്.എസ്.ഇ ഈയിടെ വ്യക്തമാക്കിയിരുന്നു. കൂടുതല്‍ ബ്രിട്ടിഷ് നഴ്സുമാരെ ഇവിടേയ്ക്ക് ആകര്‍ഷിക്കാനായി കൊട്ടിഘോഷിച്ചു കൊണ്ടുവന്ന പദ്ധതിയും പക്ഷേ ഫലം കണ്ടില്ല. ഇന്ത്യ, ഫിലിപ്പൈന്‍സ്, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്ന് നഴ്സുമാരെ അയര്‍ലണ്ടിലേയ്ക്ക് റിക്രൂട്ട് ചെയ്യാനുള്ള ശ്രമങ്ങള്‍ ഇതിനിടെ നടന്നുവരുന്നുണ്ട്.

സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് 2002ല്‍ നാലു വര്‍ഷ ഹോണേഴ്സ് നഴ്സിങ് ഡിഗ്രി പ്രോഗ്രാം അയര്‍ലണ്ടില്‍ ആരംഭിച്ചിരുന്നു. എന്നാല്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഈ സംരംഭവും പരാജയമായി.

Scroll To Top