Tuesday December 06, 2016
Latest Updates

വേണ്ടി വന്നാല്‍ നഴ്സുമാര്‍ ബലം പ്രയോഗിച്ച് രോഗികളെ പുറത്താക്കണം !: എച്ച്എസ് ഇ മെമ്മോയ്‌ക്കെതിരെ നേഴ്സുമാരുടെ പ്രതിഷേധം പുകയുന്നു

വേണ്ടി വന്നാല്‍ നഴ്സുമാര്‍ ബലം പ്രയോഗിച്ച് രോഗികളെ പുറത്താക്കണം !: എച്ച്എസ് ഇ മെമ്മോയ്‌ക്കെതിരെ നേഴ്സുമാരുടെ പ്രതിഷേധം പുകയുന്നു

ഡബ്ലിന്‍:നിശ്ചിത കാലാവധി കഴിഞ്ഞാലും ആശുപത്രി വിട്ടുപോകാത്ത രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അനുവാദമില്ലാതെ കിടക്ക ഉപയോഗിക്കുന്ന രോഗികളെ നഴ്സുമാര്‍ക്ക് ബലം പ്രയോഗിച്ച് മാറ്റാം എന്ന് നിര്‍ദ്ദേശം നല്‍കുന്ന എച്ച്എസ്ഇയുടെ മെമ്മോ വിവാദമാകുന്നു.

നഴ്സുമാര്‍ക്കിടയില്‍ വിതരണം ചെയ്ത മെമ്മോയിലാണ് ഈ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയിട്ടുള്ളത്. മെമ്മോ വിവാദമായതിനെത്തുടര്‍ന്ന് എച്ച്എസ്ഇയുടെ അക്യൂട്ട് ഹോസ്പിറ്റല്‍സ് ഡയറക്ടര്‍ ലിയാം വുഡ്സ് ക്ഷമ ചോദിച്ചു. എച്ച്എസ്ഇയുടെ നയമല്ല മെമ്മോയില്‍ ഉള്ളതെന്നു പറഞ്ഞ വുഡ്സ്, മെമ്മോ സീനിയര്‍ മാനേജര്‍മാര്‍ക്കു നല്‍കാന്‍ വേണ്ടി മാത്രം തയ്യാറാക്കിയതാണെന്നും പറഞ്ഞു.

നഴ്സിംഗ് ഹോമുകളിലേയ്ക്ക് മാറേണ്ട പല രോഗികളും ഡിസ്ചാര്‍ജ് ചെയ്തതിനു ശേഷവും ആശുപത്രികളില്‍ തുടരുന്നുണ്ട് എന്ന യാഥാര്‍ഥ്യം മനസിലാക്കിയാണ് ഇത്തരമൊരു സര്‍ക്കുലര്‍ ഇറക്കിയതെങ്കിലും ആരെയും ഇറക്കി വിടാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നാണ് ഇപ്പോള്‍ എച്ച് എസ് ഇ അധികൃതര്‍ പറയുന്നത്

Scroll To Top