Wednesday December 07, 2016
Latest Updates

അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ എച്ച് എസ് ഇ സംവിധാനം ഇല്ലാതാക്കുമെന്ന് ആരോഗ്യമന്ത്രി ലിയോ വരെദ്കര്‍

അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ എച്ച് എസ് ഇ സംവിധാനം ഇല്ലാതാക്കുമെന്ന് ആരോഗ്യമന്ത്രി ലിയോ വരെദ്കര്‍

ഡബ്ലിന്‍:അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ എച്ച് എസ് ഇ എന്ന സംസ്ഥാപനം ഇല്ലാതാക്കുമെന്ന് അരോഗ്യ മന്ത്രി ലിയോ വരെദ്കര്‍ പറഞ്ഞു.’എങ്കിലും എച്ച് എസ് ഇ യെക്കൊണ്ട് യാതൊരു പ്രയോജനവുമില്ല എന്ന വാദങ്ങളെ താന്‍ അസംബന്ധമായാണ് കാണുന്നതെന്നും, മറ്റ് പ്രധാന സ്ഥാനങ്ങളില്‍ നില നിര്‍ത്തപ്പെടേണ്ട ധാരാളം നല്ല ആളുകള്‍ അവര്‍ക്കിടയില്‍ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.എച്ച് എസ് ഇ ഇല്ലാതാക്കുക എന്നത് വരദ്ക്കറുടെ മുന്‍ഗാമികളുടെയും പ്രധാന ലക്ഷ്യമായിരുന്നു. 

ഹോസ്പിറ്റല്‍ ഗ്രൂപ്പുകള്‍ സ്ഥാപിക്കുന്നതും, എച്ച് എസ് ഇ ഇല്ലാതാക്കുന്നതും ഒരു ഹെല്‍ത്ത് കെയര്‍ കമ്മീഷനിംഗ് ഏജന്‍സി തുടങ്ങിയവ എല്ലാം ഒരു യൂണിവേഴ്‌സല്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് സംവിധാനത്തിലേക്ക് നീങ്ങാനുള്ള സര്‍ക്കാരിന്റെ നിശ്ചയിച്ചുറപ്പിച്ച പദ്ധതികളുടെ ഭാഗമാണെന്നാണ് കരുതപ്പെടുന്നത്. ഇതിനെക്കുറിച്ച് വ്യക്തമായി പറയുന്നില്ലെങ്കിലും ഘട്ടം ഘട്ടമായി യൂണിവേഴ്‌സല്‍ ഹെല്‍ത്ത് കെയറിലേക്ക് നീങ്ങുക എന്ന സൂചന അദ്ദേഹം മന്ത്രി നല്‍കുന്നുണ്ട്.ഇതോടെ എച്ച് എസ് ഇ ഇല്ലാതാകും. 

താന്‍ യൂണിവേഴസല്‍ ഹെല്‍ത്ത് കെയറില്‍ വിശ്വസിക്കുന്നു എന്നും അതിനര്‍ത്ഥം താങ്ങാന്‍ കഴിയുന്ന ഹെല്‍ത്ത് കെയറിലേക്ക് ഓരോരുത്തരും സമയബന്ധിതമായി എത്തുക ആണെന്നും അദ്ദേഹം പറഞ്ഞു. ‘അയര്‍ലണ്ടിന്റെ ആരോഗ്യമേഖലില്‍ നിലനില്‍ക്കുന്ന ചില പരിമിതികള്‍ക്ക് പരിഹാരം കാണുക എന്നതും ഇതിന്റെ ഭാഗമാണ്. പ്രവര്‍ത്തനങ്ങളെ അടിസ്ഥാനപ്പെടുത്തിയ ഫണ്ടിംഗ്, നിയമപരമായ അടിസ്ഥാനത്തില്‍ ഹെല്‍ത്ത് കെയര്‍ പ്രൈസിംഗ് ഓഫീസ് സ്ഥാപിക്കല്‍, പുതിയ നീതിപൂര്‍വ്വമായ ഡ്രഗ് റീഇംബര്‍സ്‌മെന്റ് സ്‌കീം, ഹോസ്പിറ്റല്‍ ഗ്രൂപ്പുകളുടേയും ഹെല്‍ത്ത് കെയര്‍ ഓര്‍ഗനൈസേഷനുകളുടേയും തുടര്‍ന്നുളള വികസനം എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു’. അദ്ദേഹം അഭിപ്രായപ്പെ്ട്ടു. ഇതൊന്നും തിരക്കിട്ട് നടത്തേണ്ടതല്ല എന്നും ഓരോ വര്‍ഷവും ഹെല്‍ത്ത് കെയറിലേക്കുള്ള പ്രവേശനം കാര്യമായി മെച്ചപ്പെടുത്തുകയാണ് വേണ്ടതെന്നും അദ്ദേഹം തുടര്‍ന്നു. 

മെഡിക്കല്‍ കണ്‍സല്‍ട്ടന്റുമാര്‍ വരും വര്‍ഷങ്ങളില്‍ 12,000 ത്തിനും 13,000 യൂറോയ്ക്കു ഇടയ്ക്കുള്ള ശമ്പള വര്‍ദ്ധന നേടുമെന്ന് അദ്ദേഹം പ്രസ്ഥാവിച്ചു. 2017 മുതല്‍ മൂന്ന് വര്‍ഷത്തെയും ഏപ്രില്‍ മാസങ്ങളില്‍ ശമ്പളം പുനസ്ഥാപനം നടക്കും.

നിലവിലുള്ള സര്‍ക്കാര്‍ വീണ്ടും ഒരിക്കല്‍ കൂടി അധികാരത്തില്‍ എത്തിയാല്‍ പബ്ലിക് പ്രൈവറ്റ് ഇന്ഷുറന്‌സ് കമ്പനികളാല്‍ നടത്തപ്പെടുന്ന സര്‍ക്കാര്‍ നിയന്ത്രണമുള്ള സ്വതന്ത്ര സ്ഥാപനങ്ങളായി എച്ച് എസ് ഇ യുടെ കീഴിലുള്ള സ്ഥാപനങ്ങള്‍ മാറ്റാനുള്ള ഫിനഗേല്‍ പദ്ധതി ,നടപ്പാക്കും എന്നാണ് ആരോഗ്യ മന്ത്രിയുടെ വെളിപ്പെടുത്തലിന്റെ രത്‌നചുരുക്കം.

Scroll To Top