Thursday December 08, 2016
Latest Updates

രോഗികളെ ബലം പ്രയോഗിച്ച് മാറ്റാമെന്ന് നഴ്സുമാര്‍ക്ക് മെമ്മോ; എച്ച്എസ് ഇ തലവന്‍ മാപ്പ് പറഞ്ഞു തലയൂരി

രോഗികളെ ബലം പ്രയോഗിച്ച് മാറ്റാമെന്ന് നഴ്സുമാര്‍ക്ക് മെമ്മോ; എച്ച്എസ് ഇ തലവന്‍ മാപ്പ് പറഞ്ഞു തലയൂരി

ഡബ്ലിന്‍ :കാലാവധി കഴിഞ്ഞും ആശുപത്രി വിട്ടു പോകാതെ ബെഡ് ഉപയോഗിക്കുന്ന രോഗികളെ നഴ്സുമാര്‍ ബലം പ്രയോഗിച്ച് മാറ്റണമെന്ന് മെമ്മോ ഇറക്കിയ എച്ച്എസ്ഇ തലവന്‍ ടോണി ഒബ്രിയന്‍ മാപ്പു പറഞ്ഞ് തലയൂരി. മെമ്മോ വിവാദമായതിനെത്തുടര്‍ന്നാണ് ഒബ്രിയന്റെ മാപ്പു പറച്ചില്‍. ആരോഗ്യമന്ത്രി സിമോണ്‍ ഹാരിസ് അടക്കം നിരവധി പേര്‍ മെമ്മോയ്ക്കും എച്ച്എസ്ഇക്കുമെതിരെ രംഗത്തെത്തിയിരുന്നു.

മെമ്മോ വിവാദമായതിനെത്തുടര്‍ന്ന് എച്ച്എസ്ഇയുടെ അക്യൂട്ട് ഹോസ്പിറ്റല്‍സ് ഡയറക്ടര്‍ ലിയാം വുഡ്സ് കഴിഞ്ഞ ദിവസം ക്ഷമ ചോദിച്ചിരുന്നു. എച്ച്എസ്ഇയുടെ നയമല്ല മെമ്മോയില്‍ ഉള്ളതെന്നു പറഞ്ഞ വുഡ്സ്, മെമ്മോ സീനിയര്‍ മാനേജര്‍മാര്‍ക്കു നല്‍കാന്‍ വേണ്ടി മാത്രം തയ്യാറാക്കിയതാണെന്നും പറഞ്ഞിരുന്നു.

Scroll To Top