Sunday December 04, 2016
Latest Updates

വിദേശത്ത് ചികിത്സ തേടി ഐറിഷ്‌കാര്‍,സ്വദേശത്ത് റിഇംപേഴ്‌സ്‌മെന്റ്

വിദേശത്ത് ചികിത്സ തേടി ഐറിഷ്‌കാര്‍,സ്വദേശത്ത് റിഇംപേഴ്‌സ്‌മെന്റ്

ഡബ്ലിന്‍ :വിദേശത്താണ് ചികിത്സ നടത്തുന്നതെങ്കിലും റീഇംബേഴ്‌സമെന്റ് സ്വദേശത്ത് തന്ന ലഭിക്കുമെന്ന പദ്ധതി നൂറുകണക്കിന് പേര്‍ പ്രയോജനപ്പെടുത്തുന്നതായി കണ്ടെത്തല്‍.

രോഗികള്‍ക്ക് യൂറോപ്യന്‍ യൂണിയന്റെ അംഗരാജ്യങ്ങളില്‍ എവിടെയും ചികിത്സ തേടാമെന്നും അവരുടെ രാജ്യത്തെ തന്നെ ഹെല്‍ത്ത് സര്‍വീസ് റീഇംബേഴ്‌സമെന്റ് നല്കണമെന്ന നിയമം 2014 ജൂണ്‍ മാസത്തിലാണ് നിലവില്‍ വന്നത്.

അയര്‍ലണ്ടില്‍ നിന്ന് ഈ വര്‍ഷം യുകെ, വടക്കന്‍ അയര്‍ലണ്ട്, ഫ്രാന്‍സ്, ചെക്കോസ്ലാവ്യ, പോളണ്ട് എന്നിവിടങ്ങളിലേക്ക് ചികിത്സ തേടി ഒട്ടേറെ രോഗികള്‍ എത്തുകയും ആയിരക്കണക്കിന് യുറോയുടെ ചികിത്സ ലഭ്യമാക്കുകയും ചെയ്തതായി ഐറിഷ് കോളജ് ഓഫ് ജനറല്‍ പ്ലാക്ടീഷണേഴ്‌സ് വിന്റര്‍ മീറ്റിംഗില്‍ പറഞ്ഞു. 2014 ജൂണ്‍ഡിസംബര്‍ കാലയളവിനെ അപേക്ഷിച്ച് കഴിഞ്ഞ ജനുവരിജൂലൈ കാലയളവില്‍ റീഇംബേഴ്‌സ്‌മെന്റ് അപേക്ഷയില്‍ 400 ശതമാനം വര്‍ദ്ധനവ് ഉണ്ടായതായി എച്ച്എസ്ഇ സര്‍വീസിന്റെ നാഷണല്‍ കോണ്‍ടാക്ട് പോയിന്റ് മേധാവി കാതറിന്‍ ഡോണോഹേ ചൂണ്ടിക്കാട്ടി. 

ഹിപ് റീപ്ലെയ്‌മെന്റ്, കറ്ററാക്ട് സര്‍ജറി, ജനറല്‍ സര്‍ജറി വരെ വിദേശത്ത് ചെയ്തവരുണ്ട്. വടക്കന്‍ അയര്‍ലണ്ടില്‍ സ്വകാര്യ ആശുപത്രിയില്‍ വരെ ചികിത്സ തേടിയവരുണ്ട്. റീഇംബേഴ്‌സ്‌മെന്റായി എത്ര തുക ലഭിക്കുമെന്ന നേരത്തെ തന്നെ അറിയിക്കാനുള്ള സംവിധാനം എച്ച്എസ്ഇ തയാറാറാക്കിയതായി ഡൊണോഹോ പറഞ്ഞു. പുതിയ പദ്ധതി പ്രകാരം എച്ച്എസ്ഇക്ക് ഈ വര്‍ഷം 1 മില്യന്‍ യൂറോ ചെലവാക്കേണ്ടിവരും. 







Scroll To Top