Friday August 17, 2018
Latest Updates

പനി;സ്ഥിതി രൂക്ഷമായേക്കുമെന്ന് എച്ച്എസ്ഇയുടെ മുന്നറിയിപ്പ്,ചികിത്സ തേടി ആയിരങ്ങള്‍ 

പനി;സ്ഥിതി രൂക്ഷമായേക്കുമെന്ന് എച്ച്എസ്ഇയുടെ മുന്നറിയിപ്പ്,ചികിത്സ തേടി ആയിരങ്ങള്‍ 

ഡബ്ലിന്‍:അയര്‍ലണ്ടില്‍ ആഴ്ചകളായി തുടരുന്ന പനിബാധ വരും ദിവസങ്ങളില്‍ രൂക്ഷമായേക്കുമെന്ന് ആരോഗ്യപ്രവര്‍ത്തകരുടെ മുന്നറിയിപ്പ്. പനിയും മറ്റ് അനുബന്ധ പ്രശ്നങ്ങളുമായി 20,000 ഓളം ആളുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ചികിത്സ തേടിയത്.

പനിബാധിതരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടെന്നും അത് ഇനിയും വര്‍ദ്ധിച്ചേക്കാമെന്നും എച്ച്എസ്ഇ പറഞ്ഞു. വരുന്ന ഒരു മാസം കൂടി പനി തുടരുമെന്ന സൂചനയാണ് ഇത് തരുന്നത്.

പനി കാരണുള്ള മരണം ഇപ്പോഴും പത്തില്‍ താഴെയാണെന്നാണ് അധികൃരുടെ കണക്ക്. എന്നാല്‍ ഇന്‍ഫ്ലുവന്‍സ വൈറസ് ബാധയില്‍ പരിച്ചവരുടെ എണ്ണം കൃത്യമായി കണക്കാക്കണമെങ്കില്‍ ഇനിയും സമയം വേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം രോഗികളുടെ ആധിക്യം മൂലം ആശുപത്രികളിലെ പ്രതിസന്ധി ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞയാഴ്ച വൈറല്‍ രോഗബാധിതരായ 200 ഓളം ആളുകളെയാണ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.

മുതിര്‍ന്നവരിലാണ് നിലവില്‍ പനിബാധിതരേറെയുണ്ടെങ്കിലും ജനുവരിയില്‍ കുട്ടികളിലേക്കും പനി വ്യാപിക്കാന്‍ തുടങ്ങിയിട്ടുണ്ട്.

Scroll To Top