Wednesday September 20, 2017
Latest Updates

എച്ച് എസ് ഇയില്‍ ശമ്പള കുംഭകോണം:ഒരൊറ്റ സ്റ്റാഫ് കൈപ്പറ്റിയത് 600,000 യൂറോ! പ്രധാനമന്ത്രിയുടെയും ഡയറക്ടര്‍ ജനറലിനേക്കാള്‍ മൂന്നിരട്ടി തുക

എച്ച് എസ് ഇയില്‍ ശമ്പള കുംഭകോണം:ഒരൊറ്റ സ്റ്റാഫ് കൈപ്പറ്റിയത് 600,000 യൂറോ! പ്രധാനമന്ത്രിയുടെയും ഡയറക്ടര്‍ ജനറലിനേക്കാള്‍ മൂന്നിരട്ടി തുക

ഡബ്ലിന്‍ :എച്ച് എസ് ഇ യില്‍ വന്‍ ശമ്പള കുംഭകോണം.ഒരൊറ്റ സ്റ്റാഫ് മെംബര്‍ക്ക് ഒരു വര്‍ഷം കൊണ്ട് 600,000 യൂറോ പോക്കറ്റിലാക്കാന്‍ അവസരമൊരുക്കിയതാണ് പ്രശ്നമായത്. ഡയറക്ടര്‍ ജനറലിനേക്കാള്‍ മൂന്നിരട്ടി ശമ്പളമാണ് ഇദ്ദേഹം വിഴുങ്ങുന്നത്.

എച്ച് .എസ്.ഇയുടെ വാര്‍ഷിക റിപോര്‍ട് പുറത്തുവന്നതോടെ ഇത് വന്‍ വിവാദമായിരിക്കുകയാണ്.മാധ്യമങ്ങള്‍ നിശിത വിമര്‍ശനമാണ് ഇത്തരം പിടിപ്പുകേടുകള്‍ക്ക് നേരെ നടത്തിയിരിക്കുന്നത്.മറ്റു പല ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നേരെയും അനധികൃത ശമ്പളം വാങ്ങിയതിന്റെ പേരില്‍ ആരോപണം ഉയരുന്നുണ്ട്.

എച്ച് എസ്ഇയുടെ ഒരു ബോര്‍ഡുമെമ്പറാണ് കഴിഞ്ഞ വര്‍ഷം 580,000നും 590,000നും ഇടയിലാണ് പ്രതിഫലം പറ്റിയത്. ഡയറക്ടര്‍ ജനറല്‍ ടോണി ബ്രയാനും പ്രധാനമന്ത്രി എണ്‍ഡകെന്നി കൈപ്പറ്റിയതിന്റെ മൂന്നിരട്ടി തുകയാണ് ഇദ്ദഹം പിടുങ്ങിയത്.1,85,000യൂറോയാണ് ഇരുവര്‍ക്കും ശമ്പളം.

ഒരു ഉദ്യോഗസ്ഥന് ഇത്തരത്തില്‍ വന്‍തുക പ്രതിഫലമായി അനുവദിക്കുന്ന മേധാവി എങ്ങനെ ന്യായവേതനത്തിനുവേണ്ടി നിലകൊള്ളുമെന്ന് വ്യക്തമാക്കണമെന്ന് പിപ്പിള്‍ ബിഫോര്‍ ഫ്രോഫിറ്റ് ടിഡി ജിനോ കെന്നി ആവശ്യപ്പെട്ടു.

‘പൊതുജനാരോഗ്യ വകുപ്പില്‍ ഒരു നഴ്സ് 15 വര്‍ഷം നേടുന്ന ശമ്പളമാണ് ഒരൊറ്റ വര്‍ഷം കൊണ്ട് ഒരു ഉദ്യോഗസ്ഥന്‍ കൈപ്പറ്റിയതെന്നത് ഒരിക്കലും ന്യായീകരിക്കാവുന്നതല്ല.ഒരു വര്‍ഷം 19 നഴ്സുമാര്‍ക്ക് നല്‍കാമായിരുന്ന തുകയാണ് ഒരാള്‍ തന്നെ അടിച്ചു മാറ്റിയത്.ഈ തുക കൊണ്ട് നാല് അത്യന്താധുനിക ആംബുലന്‍സും വാങ്ങാന്‍ കഴിയുമായിരുന്നു’.

ഇത് സത്യമാണെങ്കില്‍ അതിനെ ഒരു തരത്തിലും ന്യായീകരിക്കാനാകില്ലെന്ന് ലേബര്‍ പാര്‍ടിയുടെ ആരോഗ്യ വക്താവ് അലന്‍ കെല്ലി പ്രതികരിച്ചു.അമിതജോലിയും കുറഞ്ഞ ശമ്പളവുമായി ഭൂരിപക്ഷം ഉദ്യോഗസ്ഥരും പണിയെടുക്കുന്ന ഒരു സമൂഹത്തില്‍ ഒരു വ്യക്തിക്ക് ഇത്രയും വലിയ ശമ്പളമെന്നത് തികച്ചും പരിഹാസ്യമാണെന്ന് സോളിഡാരിറ്റി ടിഡി പോള്‍ മര്‍ഫി പറഞ്ഞു.

Scroll To Top